ജവാന്മാര്‍ക്ക് നല്‍കുന്ന ഭക്ഷണത്തിന്റെ നിലവാരം സോഷ്യല്‍ മീഡിയയിലൂടെ ലോകത്തെ അറിയിച്ച ജവാനെ പിരിച്ചു വിട്ടു.

  • Post category:news
  • Reading time:1 min read
You are currently viewing ജവാന്മാര്‍ക്ക് നല്‍കുന്ന ഭക്ഷണത്തിന്റെ നിലവാരം സോഷ്യല്‍ മീഡിയയിലൂടെ ലോകത്തെ അറിയിച്ച ജവാനെ പിരിച്ചു വിട്ടു.

ജമ്മുകാശ്മീര്‍: രാജ്യാതിര്‍ത്തിയില്‍ ജോലി ചെയ്യുന്ന ബി.എസ്.എഫ് ജവാന്മാര്‍ക്ക് നല്‍കുന്ന മോശം ഭക്ഷണത്തെക്കുറിച്ച് സോഷ്യയില്‍ മീഡിയയില്‍ പോസ്റ്റിട്ട ജവാന്‍ തേജ് ബഹാദൂര്‍ യാദവിനെ പിരിച്ചു വിട്ടു. ബി.എസ്.എഫിന്റെ അന്തസിന് കോട്ടം വരുത്തിയെന്നു വിചാരണ കോടതി കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. കഴിഞ്ഞ മൂന്ന് മാസത്തോളമായി സൈനിക വിചാരണയിലായിരുന്നു യാദവ്.

സൈനികര്‍ക്കു ലഭിക്കുന്ന ഭക്ഷണം മുതിര്‍ന്ന സൈനികര്‍ വകമാറ്റി വില്‍പ്പന നടത്തുകയാണെന്നും യാദവ് ആരോപിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് യാദവിനെ സൈനിക കോടതി വിചാരണ ചെയ്യാന്‍ തീരുമാനിച്ചത്.

0Shares