
ജവഹർലാൽ നെഹ്റു യൂണിവേഴ്സിറ്റിയുടെ പേര് മാറ്റണമെന്ന് ബി.ജെ.പി എം.പി ഹാൻസ് രാജ് ഹാൻസ് ആവശ്യപ്പെട്ടു. ജെ.എൻ.യുവിൽ സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കവെയാണ് എം.പി ആവശ്യമുന്നയിച്ചത്. ജെ.എൻ.യുവിനെക്കുറിച്ച് ഒരുപാട് കേട്ടിട്ടുണ്ട്. ആദ്യമായാണ് ഇവിടെ വരുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിനായി ഒരുപാട് കാര്യങ്ങൾ ചെയ്തിട്ടുണ്ട്.

ജെ.എൻ.യുവിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പേര് നൽകി എം.എൻ.യു (മോദി നരേന്ദ്ര യൂണിവേഴ്സിറ്റി) എന്നാക്കണം -അദ്ദേഹം പറഞ്ഞു. കാശ്മീരിൽ നേരിടുന്നത് ജവഹർലാൽ നെഹ്റു ചെയ്ത തെറ്റുകളുടെ ഫലമാണെന്നും എം.പി കുറ്റപ്പെടുത്തി. പഞ്ചാബി ഗായകനായ ഹാൻസ് രാജ് ഹാൻസ് നോർത്ത് വെസ്റ്റ് ഡൽഹിയിൽനിന്നാണ് ബി.ജെ.പി സ്ഥാനാർഥിയായി ജയിച്ചത്.
