ജലക്ഷാമം രൂക്ഷമായ തമിഴ്‌നാട്ടില്‍ വാട്ടര്‍ എ.ടി.എമ്മുകള്‍ പ്രവര്‍ത്തനം ആരംഭിച്ചു

  • Post category:news
  • Reading time:1 min read
You are currently viewing ജലക്ഷാമം രൂക്ഷമായ തമിഴ്‌നാട്ടില്‍ വാട്ടര്‍ എ.ടി.എമ്മുകള്‍ പ്രവര്‍ത്തനം ആരംഭിച്ചു

ജലക്ഷാമം രൂക്ഷമായ സാഹചര്യത്തില്‍ തമിഴ് നാട്ടില്‍ വാട്ടര്‍ എ.ടി.എമ്മുകള്‍ പ്രവര്‍ത്തനം തുടങ്ങി.സംസ്ഥാനത്ത് ജലക്ഷാമം ഏറെ രൂക്ഷമായ തഞ്ചാവൂര്‍ ജില്ലയിലെ പട്ടുക്കോട്ട നഗരസഭ പരിധിയിലെ 33 വാര്‍ഡുകളിലാണ് വാട്ടര്‍ എ.ടി.എമ്മുകള്‍ തുറക്കുന്നത്.സന്നദ്ധ സംഘടനകളുടെ സഹായത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്.ക്ഷാമത്തെ അതിജീവിക്കാന്‍ ഇത്തരത്തില്‍ സംസ്ഥാനമൊട്ടാകെ വാട്ടര്‍ എ.ടി.എമ്മുകള്‍ തുറക്കാനാനാണ് ഇപ്പോള്‍ സര്‍ക്കാര്‍ ശ്രമിക്കുന്നത്..

20 ലിറ്ററിന് ഏഴു രൂപയാണ് ഈടാക്കുക. ഒരു ലിറ്റര്‍ വെള്ളം ഒരു രൂപയ്ക്ക് നല്‍കുമെന്നും റിപ്പോര്‍ട്ടുണ്ട്. പൊതു കിണറുകളില്‍നിന്ന് സംഭരിച്ച ശുദ്ധജലമായിരിക്കും എ.ടി.എമ്മുകളിലൂടെ വിതരണം ചെയ്യുന്നത്. ജലക്ഷാമം രൂക്ഷമായ സാഹചര്യത്തില്‍ കേരളത്തിലെ ഡാമുകളായ മുല്ലപ്പെരിയാറിലും ഇടമലയാറിലും വിട്ടുവീഴ്ച കാണിക്കണമെന്ന് കേരളത്തോട് തമിഴ്‌നാട് ആവശ്യപ്പെട്ടിട്ടുമുണ്ട്. മുല്ലപ്പെരിയാറിലെ ജലനിരപ്പ് ഉയര്‍ത്താന്‍ അനുവദിക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി ആവശ്യപ്പെട്ടിട്ടുണ്ട്. കേരളത്തിന്‍റെ കുടിവെള്ള വാഗ്ദാനവും തമിഴ്‌നാട് സ്വാഗതം ചെയ്തിട്ടുണ്ട്.

ഒരു ദിവസത്തേക്ക് ഇരുപത് ലക്ഷം ലിറ്റര്‍ ജലം ലഭിച്ചാല്‍ തിരുന്നതല്ല തമിഴ്‌നാടിന്‍റെ ജലദൗര്‍ലഭ്യമെന്നും എടപ്പാടി പളനി സ്വാമി പറഞ്ഞു. ദിനംപ്രതി ഇരുപത് ലക്ഷം ലിറ്റര്‍ വെള്ളം ലഭിച്ചാല്‍ അത് വലിയ സഹായമാകുമെന്ന് പളനിസ്വാമി പറഞ്ഞു. തമിഴ്‌നാടിന്‍റെ പ്രതിസന്ധി മനസിലാക്കി മുല്ലപ്പെരിയാറിലെ ജലനിരപ്പ് 142 അടിയായി ഉയര്‍ത്തണമെന്നും തമിഴ്‌നാട് ആവശ്യപ്പെട്ടു.

0Shares