ജര്‍മന്‍ താരം മാരിയോ ഗോമസ് രാജ്യാന്തര ഫുട്‌ബോളില്‍ നിന്ന് വിരമിച്ചു

  • Post category:news
  • Reading time:1 min read
You are currently viewing ജര്‍മന്‍ താരം മാരിയോ ഗോമസ് രാജ്യാന്തര ഫുട്‌ബോളില്‍ നിന്ന് വിരമിച്ചു

ജര്‍മനി: ജര്‍മന്‍ ഫുട്‌ബോള്‍ താരം മാരിയോ ഗോമസ് രാജ്യാന്തര മത്സരങ്ങളില്‍ നിന്ന് വിരമിച്ചു. ജര്‍മന്‍ യുവതാരങ്ങള്‍ക്ക് സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കാനായി താന്‍ മാറിക്കൊടുക്കുന്നുവെന്ന് മുപ്പത്തിമൂന്നുകാരനായ ഗോമസ് പറഞ്ഞു. ജര്‍മനിക്ക് വേണ്ടി 78 മത്സരങ്ങള്‍ കളിച്ച ഗോമസ് 31 ഗോളുകള്‍ നേടി. റഷ്യല്‍ ലോകകപ്പില്‍ ആദ്യ റൗണ്ടില്‍ ടീം പുറത്തായ ശേഷം മധ്യനിര താരം മെസ്യൂട്ട് ഓസില്‍ വിരമിച്ചിരുന്നു. ഇതിനുശേഷം അന്താരാഷ്ട്ര ഫുട്‌ബോള്‍ മതിയാക്കുന്ന രണ്ടാമത്തെ ജര്‍മന്‍ താരമാണ് ഗോമസ്. അപ്രതീക്ഷിത കാരണങ്ങളാല്‍ പരിശീലകന്‍ തിരിച്ചുവിളിച്ചാല്‍ മാത്രമേ ടീമിലേക്ക് മടങ്ങിയെത്തൂവെന്ന് ഫേസ്ബുക്ക് പോസ്റ്റില്‍ ഗോമസ് വ്യക്തമാക്കി. 2007ല്‍ സ്വിറ്റ്സര്‍ലന്‍ഡിനെതിരെ ആയിരുന്നു ഗോമസ് അന്താരാഷ്ട്ര ഫുട്‌ബോളില്‍ അരങ്ങേറ്റം കുറിച്ചത്. 2008 യൂറോ കപ്പിലും 2010ലെ ലോകകപ്പിലും ഗോമസ് കളിച്ചു. എന്നാല്‍ 2014ല്‍ ജര്‍മനി ചാമ്ബ്യന്മാരായ ലോകകപ്പ് പരിക്ക് മൂലം ഗോമസിന് നഷ്ടമായി. 2020വരെ ജര്‍മന്‍ ക്ലബ് സ്റ്റുറ്റ്ഗാര്‍റ്റുമായി താരത്തിന് കരാറുണ്ട്.

 

0Shares