ജയില്‍ വാര്‍ഡനെ ദുരുഹസാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി

  • Post category:news
  • Reading time:1 min read
You are currently viewing ജയില്‍ വാര്‍ഡനെ ദുരുഹസാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി

നെയ്യാറ്റിന്‍കര: തിരുവനന്തപുരം ജില്ലാ ജയില്‍ വാര്‍ഡനെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ജില്ലാ ജയില്‍ വാര്‍ഡന്‍ ജോസില്‍ ദാസാണ്(27) മരിച്ചത്. നെയ്യാറ്റിന്‍കര പെരുങ്കടവിളയിലെ വീടിനുള്ളിലാണ് ദുരൂഹനിലയില്‍ മൃതദേഹം കണ്ടെത്തിയത്. കഴിഞ്ഞദിവസം വൈകുന്നേരം വീടുപണി കഴിഞ്ഞശേഷം വീട്ടിലെത്തിയ ജോഷിന്‍ദാസ് തന്റെ യൂണിഫോം തയ്ക്കുവാന്‍ എന്നു പറഞ്ഞു വീട്ടില്‍നിന്നു പോകുകയായിരുന്നു.എന്നാല്‍ വൈകിയും എത്താത്തതിനാല്‍ അമ്മ ബന്ധുക്കളെ അറിയിക്കുകയും. ഇവര്‍ നടത്തിയ അന്വേഷണത്തില്‍ ജോഷിന്‍ദാസിന്റെ വാഹനം സഹോദരിയുടെ പണിനടക്കുന്ന വീടിനു സമീപം ഇരിക്കുന്നത് കണ്ടിരുന്നു. തുടര്‍ന്ന് ബന്ധുക്കള്‍ വീടിനുള്ളില്‍ കയറിനോക്കിയപ്പോഴാണ് തൂങ്ങിയ നിലയില്‍ കണ്ടത്.കൈയും മുഖവും കെട്ടിയ നിലയിലായിരുന്നു. മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ബന്ധുക്കളും നാട്ടുകാരും ആരോപിച്ചു.

0Shares