ജയിലുകളില്‍ പശുക്കളെ പരിപാലിക്കൂ; തടവുകാരുടെ കുറ്റവാസന കുറയുമെന്ന് ആര്‍.എസ്.എസ് മേധാവി മോഹന്‍ ഭാഗവത്

  • Post category:news
  • Reading time:1 min read
You are currently viewing ജയിലുകളില്‍ പശുക്കളെ പരിപാലിക്കൂ; തടവുകാരുടെ കുറ്റവാസന കുറയുമെന്ന് ആര്‍.എസ്.എസ് മേധാവി മോഹന്‍ ഭാഗവത്

ജയിലുകളില്‍ പശുക്കളെ പരിപാലിക്കാന്‍ സൗകര്യം ഏര്‍പ്പെടുത്തിയാല്‍ തടവുകാരുടെ കുറ്റവാസന കുറയുമെന്ന് ആര്‍.എസ്.എസ് മേധാവി മോഹന്‍ ഭാഗവത് . ജയിലുകളില്‍ ഗോശാലകള്‍ തുറന്നതോടെ ചില തടവുകാര്‍ പശുക്കളെ പരിപാലിക്കാന്‍ തുടങ്ങി. ആ തടവുകാരുടെയെല്ലാം കുറ്റവാസന കുറഞ്ഞതായും മനസ്സുമാറിയതായും ആ ജയിലുകളിലെ ജയിലര്‍മാര്‍ പറയുകയുണ്ടായി- അദ്ദേഹം വിശദീകരിച്ചു.

ഇത് ലോകവ്യാപകമായി നടപ്പാക്കണമെങ്കില്‍ അതിന് രേഖകളും തെളിവുകളും ആവശ്യമാണ്. അതിനാല്‍ പശുക്കളെ പരിപാലിക്കുന്ന തടവുകാരുടെ മാനസികാവസ്ഥ നിരന്തരം പരിശോധിക്കണം. അവരിലുണ്ടാവുന്ന മാറ്റങ്ങള്‍ രേഖപ്പെടുത്തണം. ആയിരക്കണക്കിന് സ്ഥലങ്ങളില്‍നിന്ന് ഈ കണക്കുകള്‍ പുറത്തുവന്നാല്‍ ഇത് വാസ്തവമാണെന്ന് നമുക്ക് സ്ഥാപിക്കാം. ആരും ശ്രദ്ധിക്കാനില്ലാത്ത പശുക്കളെ പരിപാലിക്കാന്‍ കൂടുതല്‍ പേര്‍ രംഗത്തുവരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

പാവനമായ അന്തരീക്ഷത്തിലാണ് ഇന്ത്യക്കാര്‍ പശുക്കളെ സംരക്ഷിക്കുന്നത്. പശുക്കള്‍ പാലും ഇറച്ചിയും മാത്രം നല്‍കുന്നവരാണെന്നാണ് വിദേശികളുടെ ധാരണ. എന്നാല്‍ ഇന്ത്യയില്‍ പശുക്കളെ പരിപാലിക്കുന്നത് പാലിന് വേണ്ടി മാത്രമല്ല, തികച്ചു പാവനമായ അന്തരീക്ഷത്തിലാണ് ഇന്ത്യയില്‍ പശുക്കളെ സംരക്ഷിക്കുന്നത്- ആര്‍.എസ്.എസ് മേധാവി പറഞ്ഞു.

 

0Shares