ജയിലില്‍ കലാപം; 400 തടവുകാര്‍ രക്ഷപ്പെട്ടു

  • Post category:news
  • Reading time:1 min read
You are currently viewing ജയിലില്‍ കലാപം; 400 തടവുകാര്‍ രക്ഷപ്പെട്ടു

ട്രിപ്പോളി: ലിബിയന്‍ തലസ്ഥാനമായ ട്രിപ്പോളിയിലെ ജയിലില്‍ ഉണ്ടായ കലാപത്തില്‍ നിന്നും 400 തടവുകാര്‍ ജയില്‍ ചാടി. തടവുകാര്‍ വാതില്‍ തകര്‍ത്ത് രക്ഷപ്പെടുകയായിരുന്നു. സംഭവത്തില്‍ 41 പേര്‍ മരിക്കുകയും 123 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. രക്ഷപ്പെട്ടവരെ പിടികൂടാനുള്ള ശ്രമങ്ങള്‍ നടക്കുകയാണ്. തടവുകാര്‍ക്കിടയില്‍ രൂപപ്പെട്ട സംഘര്‍ഷാവസ്ഥ കലാപത്തിലേക്ക് നീങ്ങുകയായിരുന്നുവെന്ന് അധികൃതര്‍ പറഞ്ഞു.

0Shares