കൊച്ചി: ജയസൂര്യ നായകനായി അഭിനയിച്ച ഏറ്റവും പുതിയ ചിത്രമാണ് പ്രേതം 2. ക്രിസ്മസ് റിലീസ് ആയി എത്തിയ ചിത്രത്തിലെ ആദ്യ വീഡിയോ ഗാനം പുറത്തിറങ്ങി. ഞാനുണ്ടിവിടെ’ എന്നുതുടങ്ങുന്ന ഗാനത്തിന്റെ വീഡിയോയാണ് പുറത്തിറങ്ങിയത്. ഗാനത്തിന്റെ സംഗീതവും, വരികളുംഎഴുതിയിരിക്കുന്നത് ആനന്ദ് ആണ്. ഗാനം ആലപിച്ചിരിക്കുന്നത് നിധിന്‍ ആണ്.
മെന്റലിസ്റ്റ് ജോണ്‍ ഡോണ്‍ ബോസ്‌കോ എന്ന കഥാപാത്രമായിത്തന്നെയാണ് ജയസൂര്യ എത്തുന്നത്. സാനിയ ഇയ്യപ്പന്‍, ദുര്‍ഗ്ഗ കൃഷ്ണന്‍ എന്നിവരാണ് നായികമാര്‍. സിദ്ധാര്‍ഥ് ശിവ, അമിത് ചക്കാലയ്ക്കല്‍, ഡെയ്ന്‍ എന്നിവര്‍ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.