ജയലളിതയുടെ സ്വത്തുക്കള്‍ സര്‍ക്കാര്‍ ഖജനാവിലേക്ക്.

  • Post category:news
  • Reading time:1 min read
You are currently viewing ജയലളിതയുടെ സ്വത്തുക്കള്‍ സര്‍ക്കാര്‍ ഖജനാവിലേക്ക്.

ബെംഗളൂരു: അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രിയായിരുന്ന ജയലളിതയുടെ വീട്ടില്‍ നിന്നും ആദായ നികുതി വകുപ്പ് പിടിച്ചെടുത്ത കോടിക്കണക്കിന് രൂപയുടെ വസ്തുക്കള്‍ ഇനി സര്‍ക്കാര്‍ ഖജനാവിലേക്ക്. സാരികളും ചെരുപ്പുകളും ആഭരണങ്ങളുമടക്കമുള്ള വസ്തുക്കള്‍ സര്‍ക്കാര്‍ ഖജനാവിലേക്ക് മാറ്റണമെന്ന് സുപ്രീം കോടതി മുന്നോട്ട് വച്ച നിര്‍ദേശം പരമോന്നത കോടതി ശരിവച്ചതോടെയാണ് ജയലളിതയുടെ സ്വത്തുക്കള്‍ സര്‍ക്കാര്‍ ഖജനാവിലേക്ക് മാറ്റാന്‍ തീരുമാനമായത്.

മൂന്നര കോടി വിലവരുന്ന 21.28 കിലോ സ്വര്‍ണാഭരണം, 3.12 കോടി വില വരുന്ന 1,250 കിലോ വെള്ളി ആഭരണങ്ങള്‍, രണ്ടു കോടിയുടെ വജ്രാഭരണങ്ങള്‍, 10,500 സാരികള്‍, 750 ജോടി ചെരുപ്പുകള്‍, 500 വൈന്‍ ഗ്ലാസുകള്‍, 91 ആഡംബര വാച്ചുകള്‍ തുടങ്ങിയവയാണ് റെയ്ഡ്ഡില്‍ പിടിച്ചത്. 1996ലാണ് ചെന്നൈയില്‍ ജയലളിതയുടെ ഉടമസ്ഥതയിലുള്ള വീട്ടിലും ഓഫിസിലും ആദായനികുതി വകുപ്പ് റെയ്ഡ് നടത്തിയത്.

 

0Shares