ചെന്നൈ: അശാന്തവും അസംതൃപ്തവുമായ രീതിയില്‍ ജീവന്‍ വെടിയുന്നവര്‍ക്ക് മരണശേഷം ആത്മാവിന് നീറിപുകയുന്ന അനുഭവമുണ്ടാകുമോ…?യുക്തികൊണ്ട് നമുക്ക് അളക്കാന്‍ കഴിയാത്ത പരമാര്‍ത്ഥങ്ങള്‍ ഈ ലോകത്തിലില്ലേ…? എല്ലാ ചോദ്യങ്ങള്‍ക്കും സുവ്യക്തമായ മറുപടി ലഭിക്കണമെന്ന് നമുക്ക് ശഠിക്കാനാവുമോ…? ആത്മാവിന് മോക്ഷം ലഭിച്ചില്ലെങ്കില്‍ മരണാനന്തരം എന്ത് സംഭവിക്കും?. പ്രേതങ്ങളെക്കുറിച്ചുള്ള കാഴ്ച്ചപ്പാടില്‍ എത്രത്തോളം വാസ്തവമുണ്ട്…? അകാലത്ത് വിടപറഞ്ഞ മുന്‍ തമിഴ്‌നാട് മുഖ്യമന്ത്രിയും ഇന്ത്യന്‍ രാഷ്ട്രീയത്തിലെ കരുത്തുറ്റ നേതാവുമായിരുന്ന ജയലളിതയുടെ ആത്മാവിനെ ചുറ്റിപ്പറ്റി ഇപ്പോള്‍ പുറത്ത് വന്നിട്ടുള്ള വാര്‍ത്തകള്‍ സത്യമോ മിഥ്യയോ? ജീവിച്ചിരിക്കുമ്പോള്‍ എതിരാളികളുടെ പേടിസ്വപ്‌നമായിരുന്ന ജയലളിതയുടെ കരുത്ത് അവരുടെ മരണാനന്തരവും കുറഞ്ഞിട്ടില്ലെന്ന തരത്തിലുള്ള വാര്‍ത്തകളാണ് ഇപ്പോള്‍ തമിഴ്നാട്ടില്‍ പ്രചരിക്കുന്നത്. അതില്‍ പ്രധാനപ്പെട്ടത് ജയലളിതയുടെ വസതിയായ ‘പോയസ് ഗാര്‍ഡനി’ല്‍ അമ്മയുടെ പ്രേതം പ്രതികാരത്തിനായി അലഞ്ഞ് തിരിഞ്ഞ് നടക്കുന്നുണ്ട് എന്നതാണ്. ശബ്ദം കേട്ടവരും അമ്മയെ കണ്ടവരും ഉണ്ടത്രേ.ദുരൂഹമായ സാഹചര്യത്തില്‍ മരിച്ച ജയലളിതയുടെ പ്രേതം പ്രതികാര ഭാവത്തില്‍ പെരുമാറി വരുന്നതായാണ് അടുത്ത ദിവസങ്ങളില്‍ പുറത്ത് വന്ന വാര്‍ത്തകള്‍ സാക്ഷ്യപ്പെടുത്തുന്നത്. ചെറിയ അസുഖം ബാധിച്ചതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ജയലളിത 75 ദിവസത്തെ ആശുപത്രിവാസത്തിന് ശേഷമാണ് മരണപ്പെട്ടത്.

ജയലളിതയുടെ മരണത്തില്‍ അസ്വാഭാവികതയുണ്ടെന്ന് അന്നു തൊട്ടേ വ്യാപകമായ ആരോപണമുണ്ടായിരുന്നു.ജയലളിതയെ മരണത്തിലേക്ക് തള്ളിവിട്ടത് ശശികലയുടെ വ്യക്തമായ ആസൂത്രണത്തിന്റെ ഭാഗമായാണെന്നും നടന്നത് കൊലപാതകമാണെന്നും വരെയുള്ള ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. തന്റെ മരണത്തിന് കാരണക്കാരായവരോട് പകരം ചോദിക്കാനായി അമ്മയുടെ പ്രേതം വേദനിലയത്തില്‍ തന്നെയുണ്ടെന്നാണ് അവിടുത്തെ ജീവനക്കാരുടെ സാക്ഷ്യം.ജയലളിതയുടെ മരണശേഷം ശശികല ഉള്‍പ്പെടുന്ന മന്നാര്‍ഗുഡി മാഫിയ പ്രശ്‌നങ്ങളുടെ കുരിക്കില്‍പ്പെട്ട് വലയുകയുണ്ടായി.പാര്‍ട്ടിയുടെ മേല്‍ക്കോയ്മയും മുഖ്യമന്ത്രിക്കസേരയും മോഹിച്ച ശശികല ഒടുവില്‍ ജയിലിലായി. കൈക്കൂലിക്കേസില്‍ ടി.ടി.വി. ദിനകരനും അഴിക്കുള്ളിലകപ്പെട്ടു. അതിനിടെ കോടനാട് എസ്റ്റേറ്റിലെ മോഷണവും കൊലപാതകവും കേന്ദ്രത്തിന്റെ റെയ്ഡും അങ്ങനെ പ്രശ്നങ്ങള്‍ കൊണ്ട് പൊറുതിമുട്ടിയിരിക്കുകയാണ് അണ്ണാ ഡി.എം.കെ. ഇതെല്ലാം ജയലളിതയുടെ ആത്മാവിന്റെ പ്രതികാരത്തിന്റെ ഭാഗമാണെന്നാണ് വാര്‍ത്തകള്‍ പരക്കുന്നത്. പോയസ് ഗാര്‍ഡനിലെ ജോലിക്കാര്‍ പറയുന്ന കാര്യങ്ങള്‍ അവിശ്വസനീയമാണ്. ജയലളിതയുടെ മുറിയില്‍ നിന്നും രാത്രിയില്‍ വിചിത്ര ശബ്ദങ്ങള്‍ കേള്‍ക്കാറുണ്ടത്രേ. ശശികല ജയിലില്‍ ആയപ്പോഴും ദിനകരന്‍ പിടിയിലായപ്പോഴും ഇത്തരം ശബ്ദങ്ങള്‍ ഉയര്‍ന്നു കേട്ടിരുന്നുവത്രേ.

മാത്രമല്ല ജയലളിതയ്ക്ക് ഇഷ്ടമല്ലാതിരുന്നവര്‍ പോയസ് ഗാര്‍ഡനില്‍ എത്തിയാലും ഇത്തരം ശബ്ദങ്ങള്‍ കേള്‍ക്കുമത്രേ. ടിടിവി ദിനകരന്‍ വേദനിലയത്തില്‍ താമസിച്ചിരുന്നപ്പോള്‍ ഒരു ദിവസം പോലും മനസ്സമാധാനത്തോടെ ഉറങ്ങാന്‍ ആ ശബ്ദം അനുവദിച്ചിരുന്നില്ലെന്നും ജോലിക്കാര്‍ പറയുന്നു. ജയലളിതയുടെ മുറിയില്‍ ആരു താമസിച്ചാലും ഇത് തന്നെയാണേ്രത അവസ്ഥ. ‘പോയസ് ഗാര്‍ഡനി’ല്‍ മാത്രമല്ല ചിരുതാവൂര്‍, കോടനാട് എസ്റ്റേറ്റ് ബംഗ്ലാവുകളിലും അവരുടെ പ്രേതസാന്നിധ്യമുണ്ടെന്നാണ് പലരും പറയുന്നത്. നേരത്തെ ജയലളിതയെ ചികിത്സിച്ച ചെന്നൈയിലെ അപ്പോളോ ആശുപത്രിയില്‍ അവരുടെ പ്രേതത്തെ ചിലര്‍ കണ്ടതായി വാര്‍ത്തകള്‍ വന്നിരുന്നു. ഇതിന്റെ സത്യാവസ്ഥയ്‌ക്കെുറിച്ച് ഉത്തരവാദിത്വപ്പെട്ടവര്‍ അന്വേഷിച്ച് വസ്തുതകള്‍ വെളിപ്പെടുത്തട്ടെ.