ജയരാജന്‍ പെരുമാറുന്നത് ഉത്തര കൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്നിനെ പോലെ: കെ. സുധാകരന്‍

  • Post category:news
  • Reading time:1 min read
You are currently viewing ജയരാജന്‍ പെരുമാറുന്നത് ഉത്തര കൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്നിനെ പോലെ: കെ. സുധാകരന്‍

കണ്ണൂര്‍: സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജന്‍ പെരുമാറുന്നത് ഉത്തര കൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്നിനെ പോലെയാണെന്ന് കോണ്‍ഗ്രസ് നേതാവ് കെ. സുധാകരന്‍. പാര്‍ട്ടി നിയന്ത്രിക്കുന്ന ഗ്രാമങ്ങളിലെ ഏകാധിപതിയാണ് ജയരാജന്‍. പാര്‍ട്ടി ഭരണം ജനാധിപത്യത്തില്‍ അടിച്ചേല്‍പ്പിക്കാനുള്ള ആഗ്രഹമാണ് ജയരാജന്. എല്ലാം പാര്‍ട്ടിയാണ് തീരുമാനിക്കുന്നത് എന്നാണ് അദ്ദേഹത്തിന്റെ വിചാരമെന്നും സുധാകരന്‍ ചൂണ്ടിക്കാണിക്കുന്നു.

പാര്‍ട്ടി ഭരണം ജനാധിപത്യത്തില്‍ അടിച്ചേല്‍പ്പിക്കാനുള്ള ആഗ്രഹമാണ് ജയരാജന്. എല്ലാം പാര്‍ട്ടിയാണ് തീരുമാനിക്കുന്നത് എന്നാണ് അദ്ദേഹത്തിന്റെ വിചാരമെന്നും സുധാകരന്‍ ചൂണ്ടിക്കാണിക്കുന്നു. ഇത് ഒരു തരം ഭ്രാന്താണ് അധികാരം തലക്ക് മൂത്ത് ഉടലെടുക്കുന്ന അധികാര ഭ്രാന്ത് പോലീസ് അന്വേഷിച്ചാലും അത് ശരിയാണോ എന്ന് പാര്‍ട്ടി അന്വേഷണം നടത്തി പറയും എന്ന് പറയുന്നത് തിരുത്തണ്ടതാണ്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഇത്തരം പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കണം.

പാര്‍ട്ടി സ്വയം തിരുത്തലിന് തയ്യാറാകണമെന്നും സുധാകരന്‍ ചുണ്ടിക്കാണിച്ചു ഷുഹൈബ് വധക്കേസില്‍ ഇപ്പോള്‍ പിടിയില്‍ ആയിരിക്കുന്നവര്‍ വെറും ഡമ്മികളാണെന്നും യഥാര്‍ത്ഥ പ്രതികള്‍ ഇപ്പോഴും സുരക്ഷിതരാണെന്നും സുധാകരന്‍ ആവര്‍ത്തിച്ചു.

0Shares