ശ്രീനഗര്‍: സുരക്ഷാസേനയുമായുണ്ടായ ഏറ്റുമുട്ടലില്‍ ഭീകരന്‍ കൊല്ലപ്പെട്ടു. ജമ്മു കാഷ്മീരിലെ കുപ്വാര ജില്ലയില്‍ ഹന്ദ്വാരയിലാണ് വ്യാഴാഴ്ച്ച രാത്രിയോടെ ഏറ്റുമുട്ടലുണ്ടായത്.
ഭീകരരുടെ പക്കല്‍ നിന്നും സ്ഫോടക വസ്തുക്കളും ആയുധങ്ങളും സുരക്ഷാസേന പിടിച്ചെടുത്തിട്ടുണ്ട്.വ്യാഴാഴ്ച ബുഡ്ഗാം ജില്ലയിലെ ഖാന്‍സാഹിബ് മേഖലയിലുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് ലഷ്‌കര്‍ ഭീകരര്‍ കൊല്ലപ്പെട്ടിരുന്നു.
ജമ്മു കാഷ്മീരില്‍ വീണ്ടും ഏറ്റുമുട്ടല്‍; ഭീകരന്‍ കൊല്ലപ്പെട്ടു