ജമ്മു കാശ്മീര്‍ വിഷയത്തില്‍ സര്‍ക്കാര്‍ അല്ല രാഷ്ട്രമാണ് പരാജയപ്പെട്ടത്: കണ്ണന്‍ ഗോപിനാഥന്‍

  • Post category:news
  • Reading time:1 min read
You are currently viewing ജമ്മു കാശ്മീര്‍ വിഷയത്തില്‍ സര്‍ക്കാര്‍ അല്ല രാഷ്ട്രമാണ് പരാജയപ്പെട്ടത്: കണ്ണന്‍ ഗോപിനാഥന്‍

ജമ്മു കാശ്മീര്‍ വിഷയത്തില്‍ സര്‍ക്കാര്‍ അല്ല രാഷ്ട്രമാണ് പരാജയപ്പെട്ടതെന്ന് കാശ്മീരില്‍ കേന്ദ്ര സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളില്‍ പ്രതിഷേധിച്ച് രാജിവച്ച മലയാളി ഐ.എ.എസ് ഉദ്യോഗസ്ഥന്‍ കണ്ണന്‍ ഗോപിനാഥന്‍.

രാജ്യത്ത് നടക്കുന്നത് തെറ്റാണെന്ന് തോന്നിയിട്ടും മൗനം പാലിക്കുന്നവര്‍ രാജ്യദ്രോഹികളാണ്.തീരുമാനങ്ങള്‍ എടുക്കാനുള്ള അധികാരം സര്‍ക്കാരിനുണ്ടെന്നും എന്നാല്‍ അവയ്‌ക്കെതിരെ പ്രതികരിക്കാനുള്ള അവകാശം നിഷേധിക്കാന്‍ സര്‍ക്കാരിനാകില്ലെന്നും കണ്ണന്‍ ഗോപിനാഥന്‍ പറഞ്ഞു. കൊച്ചിയില്‍ കേരള സംസ്ഥാന ജനകീയ പ്രതിരോധ സമിതി ഏര്‍പ്പെടുത്തിയ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജമ്മുകാശ്മീരിന്‍റെ പ്രത്യേക പദവി റദ്ദാക്കിയതിന് പിന്നാലെ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളില്‍ പ്രതിഷേധിച്ചാണ് കണ്ണന്‍ രാജിവച്ചത്. സര്‍വീസില്‍ നിന്നും രാജിവയ്ക്കുന്നതായി കാണിച്ച് ആഗസ്റ്റ് 21-നാണ് കണ്ണന്‍ ആഭ്യന്തര സെക്രട്ടറിക്ക് കത്ത് നല്‍കിയത്.

0Shares