ജമ്മു കാശ്മീരില്‍ വീണ്ടും പാകിസ്ഥാന്‍ പ്രകോപനം.

  • Post category:news
  • Reading time:1 min read
You are currently viewing ജമ്മു കാശ്മീരില്‍ വീണ്ടും പാകിസ്ഥാന്‍ പ്രകോപനം.

ശ്രീനഗര്‍: ജമ്മു കാശ്മീര്‍ അതിര്‍ത്തിയില്‍ രജൗരി ജില്ലയിലെ നൗഷേര മേഖലയില്‍ പാകിസ്ഥാന്‍ നടത്തിയ വെടിവെപ്പില്‍ ഒരു സ്ത്രീ കൊല്ലപ്പെട്ടു. വെടിവയ്പ്പില്‍ രണ്ട് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ബുധനാഴ്ച രാത്രിയാണ് പാകിസ്ഥാന്‍ വെടിവെപ്പ് ആരംഭിച്ചത്. വ്യാഴാഴ്ച രാവിലെയും വെടിവെപ്പ് തുടരുന്നതായാണ് റിപ്പോര്‍ട്ട്.

പ്രകോപനമില്ലാതെ കൈത്തോക്കുകളും മോര്‍ട്ടാര്‍ ഷെല്ലുകളും ഉപയോഗിച്ചായിരുന്നു പാക് സൈന്യം ആക്രമണം നടത്തിയത്. പാകിസ്ഥാന്റെ ആക്രമണത്തിനെതിരെ ഇന്ത്യന്‍ സൈന്യം ശക്തമായി തിരിച്ചടി നല്‍കുമെന്ന് സൈനിക വക്താവ് അറിയിച്ചിട്ടുണ്ട്.

0Shares