ശ്രീനഗര്‍: ജമ്മു കാശ്മീരില്‍ വീണ്ടും ഭീകരാക്രമണം. അഖ്നൂരിലെ സേനയുടെ ജനറല്‍ റിസര്‍വ് എഞ്ചിനീയര്‍ ഫോഴ്സിന്റെ (ജി.ആര്.ഇ.എഫ്) ക്യാംപിന് നേര്‍ക്കാണ് ഇത്തവണ ആക്രമണം ഉണ്ടായത്. പുലര്‍ച്ചെ മൂന്നു മണിയോടെ തീവ്രവാദികള്‍ നടത്തിയ ആക്രമണത്തില്‍ മൂന്നു പേര് കൊല്ലപ്പെട്ടു.

തീവ്രവാദികള്‍ക്കായുള്ള സേനയുടെ തിരച്ചില്‍ തുടര്‍ന്നു വരികയാണ്. ഇന്ത്യയുടെ അതിര്‍ത്തി പ്രദേശമായ ബട്ടലിലുള്ള ബോര്‍ഡര്‍ റോഡ്സ് ഓര്‍ഗനൈസേഷന്റെ (ബി.ആര്.ഒ) കീഴിലുള്ള സ്ഥാപനമാണ് ജി.ആര്.എഫ്.