ജമ്മു കാശ്മീരില്‍ മു​ൻ മു​ഖ്യ​മ​ന്ത്രി​മാ​രടക്കം പ്രതിപക്ഷം വീട്ടുതടങ്കലില്‍, എല്ലാ കണ്ണുകളും മോദിയുടെ വീട്ടിലെ മന്ത്രിസഭായോഗത്തില്‍

  • Post category:news
  • Reading time:2 mins read
You are currently viewing ജമ്മു കാശ്മീരില്‍ മു​ൻ മു​ഖ്യ​മ​ന്ത്രി​മാ​രടക്കം പ്രതിപക്ഷം വീട്ടുതടങ്കലില്‍, എല്ലാ കണ്ണുകളും മോദിയുടെ വീട്ടിലെ മന്ത്രിസഭായോഗത്തില്‍

കാ​ശ്​​മീ​രി​ൽ കേ​ന്ദ്ര സ​ർ​ക്കാ​ർ വ​ൻ ന​ട​പ​ടി​ക​ൾ കൈ​ക്കൊ​ള്ളാ​ൻ പോ​കു​ന്നു എ​ന്ന അ​ഭ്യൂ​ഹ​ങ്ങ​ൾ​ക്കി​ടെ പ്ര​ധാ​ന നേ​താ​ക്ക​ളും മു​ൻ മു​ഖ്യ​മ​ന്ത്രി​മാ​രു​മാ​യ മ​ഹ്​​ബൂ​ബ മു​ഫ്​​തി, ഉ​മ​ർ അ​ബ്​​ദു​ല്ല, എന്നിവരുൾപ്പെടെയുള്ള നേതാക്കളെ വീട്ടുതടങ്കലിലാക്കി. സി.പി.എം കേന്ദ്രകമ്മറ്റിയംഗവും എം.എല്‍.എയുമായ മുഹമ്മദ് യൂസഫ് തരിഗാമി, കോൺഗ്രസ് നേതാവ് ഉസ്മാൻ മാജിദ്, മ​റ്റൊ​രു നേ​താ​വ്​ സ​ജ്ജാ​ദ്​ ലോ​ൺ എന്നിവരും വീട്ടുതടങ്കലിലായതായി സൂചനയുണ്ട് .

ത​ന്നെ വീ​ട്ടു​ത​ട​ങ്ക​ലി​ലാ​ക്കി​യ​താ​യി വി​ശ്വ​സി​ക്കു​ന്നു എ​ന്ന്​ നാ​ഷ​ന​ൽ കോ​ൺ​ഫ​റ​ൻ​സ്​ നേ​താ​വ്​ ഉ​മ​ർ അ​ബ്​​ദു​ല്ല ട്വീ​റ്റ്​ ചെ​യ്​​തു. ഉ​മ​റി​​​​​​​​ന്‍റെ ട്വീ​റ്റ്​ മ​ഹ്​​ബൂ​ബ റീ​ട്വീ​റ്റ്​ ചെ​യ്​​തി​ട്ടു​ണ്ട്. സം​സ്​​ഥാ​ന​ത്ത്​ മൊ​ബൈ​ൽ-​ഇ​ൻ​റ​ർ​നെ​റ്റ്​ സേ​വ​ന​ങ്ങ​ൾ വി​​ച്ഛേ​ദി​ച്ച​താ​യും റി​പ്പോ​ർ​ട്ടു​ണ്ട്. തി​ങ്ക​ളാ​ഴ്​​ച പു​ല​ർ​ച്ചെ മു​ത​ൽ ശ്രീ​ന​ഗ​ർ ജി​ല്ല​യി​ൽ 144ാം വ​കു​പ്പ്​ പ്ര​കാ​രം നി​രോ​ധ​നാ​ജ്​​ഞ പ്ര​ഖ്യാ​പി​ച്ചു. ഇ​തോ​ടെ, തി​ങ്ക​ളാ​ഴ്​​ച രാ​വി​ലെ 9.30ന്​ ​പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ ഒൗ​ദ്യോ​ഗി​ക വ​സ​തി​യി​ൽ ചേ​രു​ന്ന മ​ന്ത്രി​സ​ഭാ യോ​ഗ​ത്തി​ലേ​ക്ക്​ എ​ല്ലാ ക​ണ്ണു​ക​ളും തി​രി​ഞ്ഞി​രി​ക്കു​ക​യാ​ണ്.‘‘ഞാ​യ​റാ​ഴ്​​ച അ​ർ​ധ​രാ​ത്രി മു​ത​ൽ ഞാ​ൻ വീ​ട്ടു​ത​ട​ങ്ക​ലി​ൽ ആ​യ​താ​യി ക​രു​തു​ന്നു. മ​റ്റു നേ​താ​ക്ക​ൾ​ക്കെ​തി​രെ​യും ന​ട​പ​ടി​ക​ൾ ഉ​ണ്ടാ​വു​ന്നു. ഇ​ത്​ സ​ത്യ​മാ​ണോ എ​ന്ന​റി​യാ​ൻ വ​ഴി​യൊ​ന്നും ഇ​പ്പോ​ഴി​ല്ല’’ -ഉ​മ​ർ ട്വി​റ്റ​റി​ൽ കു​റി​ച്ചു.

സം​​സ്​​​ഥാ​​ന​​ത്തെ കാ​​ര്യ​​മാ​​യി സ്വാ​​ധീ​​നി​​ക്കു​​ന്ന ഒ​​രു രാ​​ഷ്​​​ട്രീ​​യ തീ​​രു​​മാ​​നം ഡ​​ൽ​​ഹി​​യി​​ൽ​​നി​​ന്ന്​ ഉ​​ട​​ൻ ഉ​​ണ്ടാ​​കു​​മെ​​ന്ന ആ​​കാം​​ക്ഷ​​യി​​ലാ​​ണ്​ എ​​ല്ലാ​​വ​​രും. ഇ​​ന്ത്യ​​ൻ ക്രി​​ക്ക​​റ്റ്​ ടീം ​​അം​​ഗം ഇ​​ർ​​ഫാ​​ൻ പ​​ത്താ​​ൻ അ​​ട​​ക്ക​​മു​​ള്ള നൂ​​റോ​​ളം ക്രി​​ക്ക​​റ്റ്​ ക​​ളി​​ക്കാ​​രോ​​ട്​ സ​​വി​​ശേ​​ഷ സാ​​ഹ​​ച​​ര്യ​​ത്തി​​ൽ സം​​സ്​​​ഥാ​​നം വി​​ടാ​​ൻ ജ​​മ്മു-​​കാശ്​​​മീ​​ർ ക്രി​​ക്ക​​റ്റ്​ അ​​സോ​​സി​​യേ​​ഷ​​ൻ നി​​ർ​​ദേ​​ശം ന​​ൽ​​കി.

വി​​ദ്യാ​​ർ​​ഥി​​ക​​ളെ ഹോ​​സ്​​​റ്റ​​ലി​​ൽ​​നി​​ന്ന്​ മാ​​റ്റാ​​ൻ വി​​ദ്യാ​​ഭ്യാ​​സ സ്​​​ഥാ​​പ​​ന​​ങ്ങ​​​ളോ​​ട്​ നി​​ർ​​ദേ​​ശിച്ചു. സംഘർഷസാധ്യത മുന്നിൽക്കണ്ട് സംസ്ഥാനത്തു മൊബൈൽ വഴിയുള്ള ഇന്റർനെറ്റ് സേവനങ്ങൾ നിർത്തിവച്ചതായും അധികൃതർ അറിയിച്ചു. വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടയ്ക്കാൻ നിർദേശം നൽകി; പരീക്ഷകൾ മാറ്റിവച്ചു.

ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ, ആഭ്യന്തര സെക്രട്ടറി രാജീവ് ഗൗബ എന്നിവരും മറ്റ് ഉന്നത ഉദ്യോഗസ്ഥരുമായി ആഭ്യന്തര മന്ത്രി അമിത് ഷാ ഇന്നലെ ചർച്ച നടത്തി. കാശ്മീർ വിഷയം മുൻനിർത്തി പ്രത്യേക കാബിനറ്റ് യോഗം പ്രധാനമന്ത്രിയുടെ വസതിയിൽ ചേരും.പാർലമെന്റ് സമ്മേളനം കഴിഞ്ഞതിനു ശേഷം അമിത് ഷാ കാശ്മീർ സന്ദർശിക്കുമെന്നു സൂചനയുണ്ട്. കാശ്മീരിൽ അർധസൈനിക വിഭാഗത്തെ കൂടുതലായി വിന്യസിച്ചതും അമർനാഥ് യാത്രയുൾപ്പെടെ നിർത്തിവച്ച് തീർഥാടകരോടും ടൂറിസ്റ്റുകളോടും സംസ്ഥാനം വിടാൻ നിർദേശിച്ചതുമാണ് ആശങ്കകൾക്കിടയാക്കിയത്.

0Shares