ജമ്മുവില്‍ ബി.ജെ.പി സംസ്ഥാന സെക്രട്ടറിയേയും സഹോദരനെയും വെടിവെച്ചുകൊന്നു

  • Post category:news
  • Reading time:1 min read
You are currently viewing ജമ്മുവില്‍ ബി.ജെ.പി സംസ്ഥാന സെക്രട്ടറിയേയും സഹോദരനെയും വെടിവെച്ചുകൊന്നു

ശ്രീനഗര്‍: ജമ്മുകശ്മീരില്‍ ബി.ജെ.പി നേതാവിനെയും സഹോദരനേയും അജ്ഞാതര്‍ വെടിവെച്ചു കൊന്നു. ജമ്മു കശ്മീര്‍ ബി.ജെ.പി സംസ്ഥാന സെക്രട്ടറി അനില്‍ പരിഹാര്‍(52) സഹോദരന്‍ അജിത് കുമാര്‍ (55) എന്നിവരാണ് കൊല്ലപ്പെട്ടത്. അനില്‍ സംഭവസ്ഥലത്ത് വച്ചും അജിത് ആശുപത്രിയിലേക്കുളള വഴിയില്‍ വച്ചുമാണ് മരിച്ചത്. വ്യാഴാഴ്ച രാത്രി കിഷ്ത്വാര്‍ ജില്ലയിലാണ് സംഭവം നടന്നത്. വൈകിട്ട് എട്ടു മണിയോടെ സ്വന്തം കടയില്‍നിന്ന് മടങ്ങിയ ഇവര്‍ക്ക് നേരെ തൊട്ടടുത്ത് നിന്ന് അക്രമികള്‍ വെടിയുതിര്‍ക്കുകയായിരുന്നു. ഇവരുടെ വീടിന് സമീപത്ത് വെച്ചായിരുന്നു സംഭവം. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. പ്രദേശത്ത് സംഘര്‍ഷാവസ്ഥ ഉടലെടുത്തതിനെ തുടര്‍ന്ന് കര്‍ഫ്യൂ പ്രഖ്യാപിച്ചു.അതേസമയം, ഗവര്‍ണ്ണറുടെ ഭരണത്തിന്‍ കീഴിലായ ജമ്മു കശ്മീരില്‍ ബി.ജെ.പിയുടെ ഉന്നത നേതാവ് കൊല്ലപ്പെട്ടത് ഗൗരവമായാണ് കേന്ദ്ര സര്‍ക്കാരും ബി.ജെ.പി ദേശീയ നേതൃത്വവും കാണുന്നത്. അതിനാല്‍ തന്നെ കൊലയാളികളെ പിടികൂടാന്‍ താഴ് വര അരിച്ചുപെറുക്കുകയാണ് പോലിസും സേനയും. പ്രദേശത്ത് ആക്രമണ സംഭവങ്ങള്‍ നടക്കാതിരിക്കാന്‍ ജില്ലാ മജിസ്‌ട്രേറ്റ് എ.എസ് റാണയാണ് സൈന്യത്തിന്റെ സേവനം ആവശ്യപ്പെട്ടത്. അക്രമത്തിന് പിന്നില്‍ ഭീകരവാദികളാണോ എന്ന കാര്യവും അന്വേഷിക്കുന്നുണ്ട്.

0Shares