ജമ്മുകാശ്മീര്‍: ജമ്മുകാശ്മീരിലെ ഖുറസിലെ സൈനിക ക്യാമ്പിലുണ്ടായ ഹിമപാതത്തില്‍പ്പെട്ട് രണ്ട് സൈനികരെ കാണാതായി. ഇവരെ കണ്ടെത്താനുള്ള രക്ഷാപ്രവര്‍ത്തനം ഊര്‍ജ്ജിതമാക്കിയിരിക്കുകയാണെന്ന് സൈന്യം അറിയിച്ചു.

ഇന്നലെ ഗാന്ധര്ഭായി ജില്ലയിലുണ്ടായ ഹിമപാതത്തില്‍ ഒരു മേജര്‍ മരിക്കുകയും നാല് സൈനികര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. കുറച്ച് ദിവസങ്ങളിലായി ജമ്മുകാശ്മീരില്‍ ഹിമപാതം ശക്തമായിരിക്കുകയാണ്. ബന്ദിപൂരയില് വീടിന് മുകളില്‍ ശക്തിയായി മഞ്ഞു കട്ടകള്‍ വീണ് ഒരു കുടുംബത്തിലെ നാലു പേരാണ് മരിച്ചത്.