ശ്രീനഗര്‍: ജമ്മുകാശ്മീരിലെ ബന്ദിപ്പോറ ജില്ലയില്‍ സൈന്യവും ഭീകരരും തമ്മില്‍ വീണ്ടും ഏറ്റമുട്ടല്‍. ആളൊഴിഞ്ഞ കെട്ടിടത്തില്‍ ഒളിച്ചിരുന്ന ഭീകരരാണ് സൈന്യത്തിനു നേരെ നിറയൊഴിച്ചത്. കൂടുതല്‍ ഭീകരര്‍ പ്രദേശത്തു ഒളിച്ചിരിപ്പുണ്ടെന്ന നിഗമനത്തില്‍ സൈന്യം കെട്ടിടം വളഞ്ഞു.
ഏറ്റുമുട്ടല്‍ തുടരുകയാണ്. ബുധനാഴ്ച കാശ്മീരില്‍ ഭീകരരുടെ ആക്രമണത്തില്‍ നാലു പൊലീസുകാര്‍ വീരമൃത്യു വരിച്ചിരുന്നു. തെക്കന്‍ കാശ്മീരിലെ ഷോപിയാന്‍ ജില്ലയിലെ അര്ഹാമയിലായിരുന്നു സംഭവം. വാഹനത്തിന്റെ കേടുപാടു നന്നാക്കുകയായിരുന്ന പൊലീസ് സംഘത്തിനു നേര്‍ക്ക് ഭീകരര്‍ വെടിവയ്ക്കുകയായിരുന്നു. രണ്ടു പൊലീസുകാര്‍ സംഭവസ്ഥലത്തും രണ്ടുപേര്‍ ആശുപത്രിയിലുമായിരുന്നു മരിച്ചത്.
ജമ്മുകാശ്മീരില്‍ സൈന്യവും ഭീകരരും തമ്മില്‍ വീണ്ടും ഏറ്റുമുട്ടല്‍; ഭീകരരുടെ ഒളിത്താവളം സൈന്യം വളഞ്ഞു