ശ്രീനഗര്‍: ജമ്മുകശ്മീരില്‍ ശ്രീനഗറിനു സമീപം പാന്തചൗക്കില്‍ സുരക്ഷാ സേനയും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടല്‍ അവസാനിച്ചു. ഡല്‍ഹി പബ്ലിക് സ്‌കൂളിനുള്ളില്‍ ഒളിച്ചിരുന്ന ഭീകരരെ സൈന്യം വധിച്ചു. പുലര്‍ച്ചെ മൂന്നരയോടെയാണ് ഏറ്റുമുട്ടല്‍ തുടങ്ങിയത്.

നേരത്തെ ഒരു സി.ആര്‍.പി.എഫ് ജവാന്‍ ഈ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടിരുന്നു. ഇന്‍സ്‌പെക്ടര്‍ സഹിബ് ശുക്‌ളയാണ് കൊല്ലപ്പെട്ടത്. രണ്ട് ജവാന്മാര്‍ക്ക് പരിക്കേറ്റു. പ്രദേശത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. ശ്രീ നഗര്‍ ജമ്മു ദേശീയ പാത അടച്ചു.