ജമ്മുകാശ്മീര്‍: ജമ്മുകാശ്മീരിലെ സോപൂര്‍ ജില്ലയില്‍ സൈന്യവും സോപൂര്‍ പോലീസും സംയുക്തമായി നടത്തിയ ആക്രമണത്തില്‍ രണ്ട് തീവ്രവാദികള്‍ കൊല്ലപ്പെട്ടു. സോപൂരില്‍ തീവ്രവാദികള്‍ താവളമടിച്ചിട്ടുണ്ടെന്ന് രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്ന് പോലീസും സേനയും നടത്തിയ തിരച്ചലിനിടെയാണ് ആക്രമണമുണ്ടായത്. 
കൊല്ലപ്പെട്ട തീവ്രവാദികളില്‍ നിന്ന് ആയുധങ്ങള്‍ കണ്ടെടുത്തിട്ടുണ്ട്. സോപൂരിശല പസാല്‍പൂര്‍ മേഖലയില്‍ ഇപ്പോഴും ഏറ്റുമുട്ടല്‍ തുടരുകയാണ്.