ജമൈക്കന്‍ ഇതിഹാസം ഉസൈന്‍ ബോള്‍ട്ടിന്റെ തോല്‍വിക്ക് കാരണക്കാര്‍ അധികൃതരാണെന്ന് ടീമും സഹതാരങ്ങളും.

  • Post category:news
  • Reading time:1 min read
You are currently viewing ജമൈക്കന്‍ ഇതിഹാസം ഉസൈന്‍ ബോള്‍ട്ടിന്റെ തോല്‍വിക്ക് കാരണക്കാര്‍ അധികൃതരാണെന്ന് ടീമും സഹതാരങ്ങളും.


ലണ്ടന്‍: വേഗരാജാവ് ഉസൈന്‍ ബോള്‍ട്ടിന്റെ വിടവാങ്ങല്‍ മത്സരത്തിലെ തോല്‍വിക്ക് കാരണക്കാര്‍ സംഘാടകരാണെന്ന ആരോപണവുമായി ജമൈക്കന്‍ ടീമും സഹതാരങ്ങളും രംഗതെത്തി. സംഘാടകര്‍ മല്‍സരത്തിന് മുമ്പ് ബേള്‍ട്ടിനെ തണുപ്പേറിയ മുറിയില്‍ ഇരുത്തിയതാണ് താരത്തിന്റെ റിലേയിലെ തോല്‍വിക്ക് കാരണമെന്നാണ് ടീമിന്റെയും റിലേയിലെ ബോള്‍ട്ടിനേപ്പം ഓടിയ സഹതാരങ്ങളുടെയും ആരോപണം. ഓട്ടത്തിന് മുന്‍പുള്ള എല്ലാ തയാറെടുപ്പുകളും പൂര്‍ത്തിയായതിന് ശേഷമായിരുന്നു സംഘാടകര്‍ നാല്‍പ്പത് മിനിട്ട് തണുപ്പേറിയ മുറിയില്‍ ഇരുത്തിയത്.

ഇതാണ് ബോള്‍ട്ടിന് പരിക്കേല്‍ക്കാന്‍ കാരണമെന്നാണ് ജമൈക്കന്‍ ടീമും സഹതാരങ്ങളിലൊരാളായ യോഹാന്‍ ബ്ലേക്കും ആരോപിക്കുന്നത്. മറ്റ് മല്‍സരങ്ങളുടെ മെഡല്‍ദാന ചടങ്ങ് വൈകിയതാണ് താരങ്ങളെ തണുപ്പേറിയ മുറിയില്‍ ഇരുത്താന്‍ കാരണം. അധികൃതരുടെ നടപടിയെ വിമര്‍ശിച്ച് 100 മീറ്ററില്‍ ബേള്‍ട്ടിനെ പരാജയപ്പെടുത്തിയ അമേരിക്കന്‍ ടീമംഗമായ ജസ്റ്റിന്‍ ഗാറ്റ്ലിനും രംഗത്തെത്തി.

0Shares