റഷ്യ: ജപ്പാന്‍ ബെല്‍ജിയത്തോട് അക്ഷരാര്‍ത്ഥത്തില്‍ പൊരുതി കീഴടങ്ങി എന്ന് തന്നെ പറയാം. എന്നാല്‍ ആ തോല്‍വി ജപ്പാന്‍ ആരാധകരുടെ നെഞ്ച് തകര്‍ത്തു. അവര്‍ക്ക് കണ്ണുനീര്‍ നിയന്ത്രിക്കാനായില്ല. എന്നിട്ടും മടങ്ങുമ്പോള്‍ അവര്‍ചെയ്തത് ലോകത്തിന് തന്നെ മാതൃകയായി. ഗ്യാലറിയിലും പുറത്തും പ്രശ്നങ്ങള്‍ ഉണ്ടാക്കുന്ന ആരാധകരെ കണ്ടു ശീലിച്ചവര്‍ക്ക് തികച്ചും വ്യത്യസ്തരാണ് ജപ്പാന്റെ ആരാധകര്‍. സ്റ്റേഡിയത്തിലെ മാലിന്യങ്ങള്‍ നീക്കം ചെയ്ത് വൃത്തിയാക്കിയാണ് അവര്‍ മടങ്ങിയത്. ആദ്യ റൗണ്ടിലെ മത്സരത്തിനിടയിലും വൃത്തിയുടെ കാര്യത്തില്‍ ജപ്പാന്റെ സംസ്‌കാരമെന്തെന്ന് അവര്‍ ലോകത്തിന് കാട്ടിക്കൊടുത്തിരുന്നു. ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി. അങ്ങനെ അവര്‍ ലോകം മുഴുവന്‍ ആരാധകരെ സ്വന്തമാക്കി.
ജപ്പാന്‍ ആരാധകരുടെ പ്രവര്‍ത്തിക്ക് ലോകത്തിന്റെ വിവിധ കോണുകളില്‍ നിന്നും അഭിനന്ദന പ്രവാഹമാണ്. ഈ ലോകകപ്പിലെ ഏറ്റവും സുന്ദരമായ കാഴ്ചകളിലൊന്നായി അവരുടെ പ്രവൃത്തി മാറി. പരിസരം വൃത്തിയായി സൂക്ഷിക്കാന്‍ ജപ്പാന്‍ കുട്ടികളെ ചെറുപ്പത്തിലേ പരിശീലിപ്പിക്കുന്നു. ആ പരിശീലനം അവരുടെ ജീവിതചര്യയായി മാറുന്നതാണ് റഷ്യയില്‍ കണ്ടത്.
ജപ്പാന്‍ ബെല്‍ജിയത്തോട് പൊരുതി തോറ്റു; ആരാധകരായാല്‍ ഇങ്ങനെ വേണം; അവര്‍ സ്റ്റേഡിയത്തില്‍ ചെയ്തത്