
ജപ്പാന്‍, കൊറിയ സന്ദര്‍ശനത്തിനുശേഷം മുഖ്യമന്ത്രി പിണറായി വിജയന്‍റെ വാര്‍ത്താസമ്മേളനം. സന്ദര്‍ശനം കേരളത്തിന് ഗുണം ചെയ്യുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ജപ്പാന്‍, കൊറിയ യാത്ര യുവജനങ്ങളെ മുന്നികണ്ടുകൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു. ജപ്പാനില്‍ നിന്ന് 200 കോടിയുടെ നിക്ഷേപം ഉറപ്പുവരുത്താന്‍ കഴിയുമെന്നും പിണറായി വിജയന്‍ പറയുന്നു.

വിവിധ മേഖലകളിലെ വികസനത്തിന് ഗുണം ചെയ്യും. മുഖ്യമന്ത്രിയുടെ യാത്രകളെക്കുറിച്ച് പല വിമര്‍ശനങ്ങള്‍ വന്നിരുന്നു. എന്നാല്‍, വിമര്‍ശനങ്ങള്‍ക്ക് ഇപ്പോള്‍ മറുപടി നല്‍കുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ജപ്പാനിലെ വ്യവസായികള്‍ക്ക് കേരളത്തെക്കുറിച്ച് നല്ല മതിപ്പാണെന്നും അദ്ദേഹം പറയുന്നു.
സംസ്ഥാനത്തെ നിക്ഷേപസൗഹൃദ അന്തരീക്ഷത്തിന്‍റെ തെളിവാണിത്. നീറ്റ ജലാറ്റിന്‍ കമ്പനി കേരളത്തില്‍ കൂടുതല്‍ നിക്ഷേപം നടത്തും. തോഷിബ കമ്പനിയുമായി ഉടന്‍ കരാറില്‍ ഒപ്പിടും. ടൊയോട്ട കമ്പനിയുമായും കരാറില്‍ ഒപ്പിടുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
