ജപ്പാനില്‍ വന്‍ നാശം വിതച്ച് ജെബി കൊടുങ്കാറ്റ്; ആറുമരണം

  • Post category:news
  • Reading time:1 min read
You are currently viewing ജപ്പാനില്‍ വന്‍ നാശം വിതച്ച് ജെബി കൊടുങ്കാറ്റ്; ആറുമരണം

ജപ്പാന്‍: ഇരുപത്തിയഞ്ച് വര്‍ഷത്തിനിടയില്‍ ജപ്പാനില്‍ നാശം വിതച്ച് ഏറ്റവും വലിയ കൊടുങ്കാറ്റ്. ജപ്പാനിലെ പടിഞ്ഞാറന്‍ മേഖലയിലാണ് ജെബി എന്ന പേരിലറിയപ്പെടുന്ന ശക്തമായ കൊടുങ്കാറ്റടിച്ചത്. ആറു പേര്‍ മരിച്ചതായി റിപ്പോര്‍ട്ടുകള്‍, 126 പേര്‍ക് പരിക്കേറ്റു. കാറ്റില്‍ കെട്ടിടങ്ങള്‍ തകര്‍ന്നാണ് മരണങ്ങള്‍ അധികവും സംഭവിച്ചത്. 10 ലക്ഷത്തോളം ആളുകളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റി. മണിക്കൂറില്‍ 172 കിലോമീറ്റര്‍ വേഗതയിലാണ് ജെബി ആഞ്ഞടിക്കുന്നത്. കൊടുങ്കാറ്റിനെ തുടര്‍ന്നുണ്ടായ ശക്തമായ മഴയില്‍ നിരവധി മേഖലകളില്‍ വെള്ളപ്പൊക്കമുണ്ടായി. റണ്‍വേയില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് കന്‍സായ് എയര്‍പോര്‍ട്ടിന്റെ പ്രവര്‍ത്തനം നിര്‍ത്തിവെച്ചു.ഒസാക്കയിലെ പ്രശസ്തമായ അമ്യൂസ്മെന്റ് പാര്‍ക്കായ യൂണിവേഴ്സല്‍ സറ്റുഡിയോസ് ജപ്പാനും അടച്ചു. 100 ഓളം വിമാനങ്ങള്‍ റദ്ദാക്കി. ട്രെയിന്‍ ഗതാഗതവും നിര്‍ത്തിവെച്ചു. റോഡ് ഗതാഗതവും താറുമാറായി. ചെറിയ ദ്വീപീയ ഷിക്കോക്കുവില്‍ മണ്ണിടിച്ചിലുണ്ടായി മണിക്കൂറില്‍ 208 കിലോ മീറ്റര്‍ വേഗത്തില്‍ കാറ്റ് വീശി. മണിക്കൂറില്‍ 3.3 മില്ലിമീറ്റര്‍ മഴയാണ് സന്ദര്‍ശക നഗരമായ കൊയ്റ്റോ സിറ്റിയില്‍ പെയ്തത്. ജപ്പാനില്‍ ജൂലൈയിലുണ്ടായ വെള്ളപ്പൊക്കത്തില്‍ 100 ലധികം പേര്‍ മരിച്ചിരുന്നു.

0Shares