ജന്മനാ ഗര്‍ഭപാത്രമില്ലാത്തവരെ ഭിന്നശേഷിക്കാരാക്കി കേരളാ സര്‍ക്കാര്‍ ഉത്തരവിറക്കി; തൊഴില്‍ സംവരണം, പെന്‍ഷന്‍, സൗജന്യയാത്ര ഉള്‍പ്പെടെയുള്ള എല്ലാ ആനുകൂല്യങ്ങള്‍ക്കും ഇനിമുതല്‍ ഇവരും അര്‍ഹര്‍

  • Post category:news
  • Reading time:1 min read
You are currently viewing ജന്മനാ ഗര്‍ഭപാത്രമില്ലാത്തവരെ ഭിന്നശേഷിക്കാരാക്കി കേരളാ സര്‍ക്കാര്‍ ഉത്തരവിറക്കി; തൊഴില്‍ സംവരണം, പെന്‍ഷന്‍, സൗജന്യയാത്ര ഉള്‍പ്പെടെയുള്ള എല്ലാ ആനുകൂല്യങ്ങള്‍ക്കും ഇനിമുതല്‍ ഇവരും അര്‍ഹര്‍

തിരുവനന്തപുരം: ജന്മനാ ഗര്‍ഭപാത്രമില്ലാത്തവരെ ഭിന്നശേഷിക്കാരാക്കി സര്‍ക്കാര്‍ ഉത്തരവിറക്കി. ഗര്‍ഭപാത്രമില്ലാത്തവരെ അംഗപരിമിതരൂടെ പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്ന സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് സര്‍ക്കാരിന്റെ പുതിയ ഉത്തരവ്.


തൊഴില്‍ സംവരണം, പെന്‍ഷന്‍, സൗജന്യയാത്ര ഉള്‍പ്പെടെയുള്ള എല്ലാ ആനുകൂല്യങ്ങളും ഇനി ഇവര്‍ക്കു ലഭിക്കും. മലപ്പുറം കൊടക്കാട് സ്വദേശിനി ഗര്‍ഭപാത്രമില്ലാത്ത തന്റെ മകള്‍ക്ക് വേണ്ടി നല്‍കിയ പരാതിയിലാണ് ഇവരെ ഭിന്നശേഷിക്കാരായി പരിഗണിക്കണമെന്ന് കമ്മീഷന്‍ അംഗം കെ. മോഹന്‍കുമാര്‍ സര്‍ക്കാരിന് ഉത്തരവ് നല്‍കിയത്. തുടര്‍ന്നാണ് ഇത്തരക്കാരെ 50 ശതമാനം വൈകല്യമുള്ളവരുടെ വിഭാഗത്തില്‍ പരിഗണിക്കാന്‍ ആരോഗ്യ വകുപ്പ് ഉത്തരവിറക്കുകയായിരുന്നു.

0Shares