
ഉലകനായകന്‍ കമലഹാസന്‍റെ പിറന്നാൾ ദിനത്തിൽ ആശംസകള്‍ നേര്‍ന്ന് മകള്‍ ശ്രുതി ഹാസന്‍ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ച വാക്കുകളാണ് ഇപ്പോള്‍ ശ്രദ്ധേയമായിരിക്കുന്നത്. ‘ജന്മദിനാശംസകള്‍ ബാപ്പുജീ’ എന്നാണ് ശ്രുതി ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്. സിനിമയില്‍ അറുപത് വര്‍ഷം തികയ്ക്കുന്ന അച്ഛന് ഈ ജന്മദിനം എന്തുകൊണ്ടും സ്‌പെഷ്യല്‍ ആണെന്നും താരം കൂട്ടിച്ചേര്‍ത്തു.
https://www.instagram.com/p/B4jTbZrBnP_/?utm_source=ig_web_copy_link
ഇത്തവണ തന്‍റെ കുടുംബത്തോടൊപ്പമാണ് താരം പിറന്നാള്‍ ആഘോഷിച്ചത്. പിറന്നാള്‍ ദിനത്തില്‍ കുടുംബത്തോടൊപ്പമുള്ള താരത്തിന്‍റെ ഫോട്ടോ സോഷ്യല്‍ മീഡിയയില്‍ വൈറലായി കഴിഞ്ഞു. സഹോദരന്‍ ചാരുഹാസന്‍, അവരുടെ മകള്‍ സുഹാസിനി, കമലഹാസന്‍റെ മക്കളായ ശ്രുതിഹാസന്‍, അക്ഷരഹാസന്‍ എന്നിവരും മറ്റ് കുടുംബാഗങ്ങളുമാണ് ചിത്രത്തിലുള്ളത്.
