ജന്മദിനാഘോഷത്തിന് വ്യത്യസ്തത ആഗ്രഹിച്ച യുവാവിന് കിട്ടിയത് മുട്ടന്‍ പണി!

  • Post category:news
  • Reading time:1 min read
You are currently viewing ജന്മദിനാഘോഷത്തിന് വ്യത്യസ്തത ആഗ്രഹിച്ച യുവാവിന് കിട്ടിയത് മുട്ടന്‍ പണി!

ഹൈദരാബാദ്: നമുക്കെന്നും ഓര്‍ത്തു വയ്ക്കാനായി നമ്മുടെ ഓരോ ജന്മദിനവും പലതരത്തില്‍ നമ്മള്‍ ആഘോഷിക്കാറുണ്ട്. മലമുകളില്‍ നിന്നും ആകാശത്തില്‍ നിന്നും അങ്ങനെയങ്ങനെ പലതരത്തില്‍ എന്നാല്‍ തോക്കുപയോഗിച്ച് വെടിയുതിര്‍ത്ത് ജന്മദിനം ആഘോഷിച്ച് ജയിലിലായ ഒരു വിരുതനാണ് ഹൈദരാബാദ് സ്വദേശി മിസ്ര ഇബ്രാഹിം. മെയ് അഞ്ചിനാണ് മിസ്രയുടെ ജന്മദിവസം.

ആഘോഷത്തിന്റെ ഭാഗമായി ആകാശത്തേക്ക് നിരവധി തവണ വെടി വയ്ക്കുകയും അതിന്റെ വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുകയും ചെയ്തതോടെയാണ് മിസ്രയ്ക്ക് മുട്ടന്‍ പണി കിട്ടിയത്. മിസ്രയ്‌ക്കെതിരെയും തോക്കുടമയ്‌ക്കെതിരെയും 1959ലെ ആയുധ നിയമ പ്രകാരം കേസെടുത്തായി ഫലക്‌നുമ അസിസ്റ്റന്റ് കമ്മീഷണര്‍ താജുദ്ദീന്‍ പറഞ്ഞു. ലൈസന്‍സുള്ള ആയുധമാണെങ്കിലും പൊതു സ്ഥലത്ത് അത് ഉപോയഗിക്കുന്നത് നിയമ വിരുദ്ധമാണെന്നും അദ്ദേഹം വ്യക്തമാക്കി.

0Shares