ജനുവരി ഒന്ന് മുതൽ കേരളത്തിൽ പ്ലാസ്റ്റിക് നിയന്ത്രണം; പ്രതിഷേധവുമായി വ്യാപാരവ്യവസായി ഏകോപന സമിതി

  • Post category:news
  • Reading time:1 min read
You are currently viewing ജനുവരി ഒന്ന് മുതൽ കേരളത്തിൽ പ്ലാസ്റ്റിക് നിയന്ത്രണം; പ്രതിഷേധവുമായി വ്യാപാരവ്യവസായി ഏകോപന സമിതി

കേരളത്തിൽ ജനുവരി ഒന്നുമുതലുള്ള പ്ലാസ്റ്റിക് നിയന്ത്രണത്തില്‍ പ്രതിഷേധവുമായി വ്യാപാരവ്യവസായി ഏകോപന സമിതി. പ്ലാസ്റ്റിക് നിരോധനത്തെ അനുകൂലിക്കില്ലെന്നും സര്‍ക്കാര്‍ കര്‍ശന നിലപാട് എടുക്കുകയാണെങ്കില്‍ കടകള്‍ അടച്ച് സമരം ചെയ്യുമെന്നും വ്യാപാരവ്യവസായി ഏകോപന സമിതിപ്രസിഡന്റ് ടി. നസറുദ്ദീന്‍ പറഞ്ഞു.

സംസ്ഥാനത്ത് ജനുവരി ഒന്നുമുതലാണ് പ്ലാസ്റ്റിക് നിരോധനം കര്‍ശനമാക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. ഒറ്റത്തവണ ഉപയോഗത്തിനുള്ള എല്ലാ പ്ലാസ്റ്റിക് വസ്തുക്കള്‍ക്കും നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ക്യാരി ബാഗ്, ടേബിള്‍മാറ്റ്, വാഹനങ്ങളില്‍ ഒട്ടിക്കുന്ന ഫിലിം, പ്ലേറ്റ്, കപ്പ്, സ്പൂണ്‍, ഫോര്‍ക്ക്, സ്‌ട്രോ, സ്റ്റിറര്‍, ഡിഷ്, തെര്‍മോക്കോള്‍ സ്‌റ്റൈറോഫോം അലങ്കാര വസ്തുക്കള്‍ , പ്ലാസ്റ്റിക് കോട്ടഡ് പേപ്പര്‍ കപ്പ്, പ്ലേറ്റ്, ബൗള്‍, പ്ലാസ്റ്റിക് പതാക,പ്ലാസ്റ്റിക് തോരണം, പ്ലാസ്റ്റിക് വാട്ടര്‍ പൗച്ച് , പ്ലാസ്റ്റിക് ജ്യൂസ് പായ്ക്കറ്റ്, 300 മില്ലിക്കു താഴെയുള്ള പെറ്റ് ബോട്ടില്‍, ഗാര്‍ബേജ് ബാഗ്, പിവിസി ഫ്‌ളക്‌സ് സാധനങ്ങള്‍, പ്ലാസ്റ്റിക് പായ്ക്കറ്റ് എന്നിവയ്‌ക്കൊക്കെ നിരോധനം ബാധകമാണ്.

0Shares