ചെന്നൈ: ജനിച്ച് മണിക്കൂറുകള്‍ മാത്രം പ്രായമുള്ള കുഞ്ഞിനെ അഴുക്കു ചാലില്‍ ഉപേക്ഷിച്ച നിലയില്‍. സ്വാതന്ത്ര്യ ദിനത്തില്‍ ചെന്നൈ വല്‍സരവക്കത്താണ് സംഭവം. കുട്ടിയുടെ ശബ്ദം കേട്ട പാല്‍ക്കാരന്‍ സമീപത്തെ വീട്ടുകാരി ഗീതയുടെ ശ്രദ്ധയില്‍പെടുത്തുകയായിരുന്നു. ജനിച്ച് ഏതാനും മണിക്കൂറുകള്‍ മാത്രം പ്രായമുണ്ടായിരുന്ന കുഞ്ഞിന്റെ കഴുത്തില്‍ പൊക്കിള്‍ കൊടി ചുറ്റിയ നിലയിലായിരുന്നു. കുഞ്ഞിനെ കുളിപ്പിച്ച് ഉടന്‍ തന്നെ അടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുഞ്ഞിന് ചെറിയ രീതിയില്‍ ശ്വാസം മുട്ടല്‍ അനുഭവപ്പെട്ടെങ്കിലും ഇപ്പോള്‍ ആരോഗ്യവാനാണെന്ന് ആശുപത്രി അതികൃതര്‍ വ്യക്തമാക്കി.
സ്വാതന്ത്ര്യദിനത്തില്‍ കിട്ടിയതിനാല്‍ കുഞ്ഞിന് സുതന്തിരം എന്ന് പേരിടാനാണ് ഗീതയുടെ തീരുമാനം. സംഭവത്തിന്റെ വീഡിയോ പുറത്തായതോടെ കുഞ്ഞിനെ ദത്തെടുക്കാന്‍ സന്നദ്ധത അറിയിച്ച് നൂറുകണക്കിന് പേരാണ് ആശുപത്രിയിലേക്ക് വിളിക്കുന്നത്. കുഞ്ഞിനെ അനാഥാലയത്തിലേക്ക് മാറ്റാനാണ് അധികൃതരുടെ തീരുമാനം. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ജനിച്ച് മണിക്കൂറുകള്‍ മാത്രം പ്രായമുള്ള കുഞ്ഞിനെ അഴുക്കു ചാലില്‍ ഉപേക്ഷിച്ച നിലയില്‍