ജനിക്കാനിരിക്കുന്ന കുട്ടിയുടെ ആരോഗ്യത്തിനായി മൂത്തമകളെ ബലി കൊടുക്കണമെന്ന് മന്ത്രവാദിയുടെ ഉപദേശം; നിറപുഞ്ചിരിയുമായെത്തിയ ആറുവയസുകാരിയോട് മാതാപിതാക്കള്‍ ചെയ്തത്

  • Post category:news
  • Reading time:1 min read
You are currently viewing ജനിക്കാനിരിക്കുന്ന കുട്ടിയുടെ ആരോഗ്യത്തിനായി മൂത്തമകളെ ബലി കൊടുക്കണമെന്ന് മന്ത്രവാദിയുടെ ഉപദേശം; നിറപുഞ്ചിരിയുമായെത്തിയ ആറുവയസുകാരിയോട് മാതാപിതാക്കള്‍ ചെയ്തത്

ലക്നൗ: ജനിക്കാനിരിക്കുന്ന കുട്ടിയുടെ ആരോഗ്യത്തിനായി മൂത്തമകളെ ബലി കൊടുക്കണമെന്ന ദുര്‍മന്ത്രവാദിയുടെ വാക്കുകള്‍ വിശ്വസിച്ച് ആറുവയസുകാരിയെ മാതാപിതാക്കള്‍ കൊന്ന് കുഴിച്ചുമൂടി. ഉത്തര്‍പ്രദേശിലെ ചുന്ദര്‍പുര്‍ ഗ്രാമത്തിലാണ് നാടിനെ നടുക്കിയ സംഭവം. കുട്ടിയെ കൊലപ്പെടുത്തിയ ശേഷം വീടിനകത്തു തന്നെ കുഴിച്ചു മൂടി മുകളില്‍ അമ്പലവും പണിയുകയായിരുന്നു. സംശയം തോന്നിയ അയല്‍വാസി പൊലീസിനെ വിവരമറിയിച്ചതിനെ തുടര്‍ന്നാണ് സംഭവം പുറത്തറിയുന്നത്. കുഞ്ഞിന് ആരോഗ്യമില്ലാത്തത് മാതാപിതാക്കളെ വിഷമിപ്പിച്ചിരുന്നു. കുട്ടിയെ കൊന്ന് കുഴിച്ചിട്ട ശേഷം അവിടെ ക്ഷേത്രം പണിത് പൂജ ചെയ്താല്‍ പിന്നീട് ജനിക്കുന്ന കുട്ടിയ്ക്ക് പൂര്‍ണ ആരോഗ്യമുണ്ടാകുമെന്ന് ഒരു പൂജാരി നിര്‍ദേശിച്ചുവെന്നും അതേത്തുടര്‍ന്നാണ് ഇങ്ങനെ ചെയ്തതെന്നുമാണ് മാതാപിതാക്കളുടെ മൊഴി.
മകളെ വേര്‍പിരിയാന്‍ കുട്ടിയുടെ അമ്മയ്ക്ക് വിഷമമായതു കൊണ്ടാണ് വീടിനുള്ളില്‍ തന്നെ കുഴിച്ചു മൂടാന്‍ തീരുമാനിച്ചതെന്ന് കുട്ടിയുടെ മുത്തശ്ശി പോലീസിനെ അറിയിച്ചു. കുട്ടിയെ മാതാപിതാക്കള്‍ പട്ടിണിക്കിട്ടിരുന്നതായും വിവരമുണ്ട്. മൃതദേഹത്തില്‍ പോഷകാഹാര കുറവ് കാരണമുണ്ടാകുന്ന റിക്കറ്റ്സ് എന്ന രോഗത്തിന്റെ ലക്ഷണങ്ങള്‍ കണ്ടിരുന്നു. കൂടാതെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ കുട്ടിയുടെ വയറ്റിനുള്ളില്‍ ഒരു വറ്റ് ധാന്യം പോലും ഉണ്ടായിരുന്നില്ലെന്നും കണ്ടെത്തി. സംഭവത്തില്‍ കുട്ടിയുടെ മാതാപിതാക്കളെ അറസ്റ്റ് ചെയ്തു.

0Shares