
ചെന്നൈ: പ്രമുഖ ഡോക്യുമെൻററി സംവിധായികയും സാമൂഹികപ്രവർത്തകയുമായ ദിവ്യ ഭാരതി അറസ്റ്റില്‍ . 2009 ൽ മധുരയിൽ രജിസ്റ്റർ ചെയ്ത കേസിലാണ് തമിഴ്നാട് പൊലീസ് അറസ്റ്റു ചെയ്തത്. അണ്ണാ സർവകലാശാലയിൽ വിദ്യാർത്ഥി പ്രക്ഷോഭം സംഘടിപ്പിച്ചുവെന്നതാണ് കേസ്. അണ്ണാ സർവകലാശാലയിൽ നിയബിരുദ വിദ്യാർഥിയായിരുന്ന ദിവ്യ ഇടതുപക്ഷ വിദ്യാർഥി സംഘടനയായ ആൾ ഇന്ത്യ സ്റ്റുഡൻസ് അസോസിയേഷനിൽ (ഐസ) പ്രവർത്തിച്ചിരുന്നു.
മധുരയിൽ ഐസയുടെ ജില്ലാ സെക്രട്ടറിയായിരുന്ന ദിവ്യ മടകുളത്തെ ദലിത് ഹോസ്റ്റലുകളുടെ ശോചനീയാവസ്ഥക്കെതിരെ വിദ്യാർഥി പ്രക്ഷോഭം സംഘടിപ്പിച്ചിരുന്നു. ഹോസ്റ്റലിൽ ഒരു വിദ്യാർഥി പാമ്പു കടിയേറ്റ് മരിച്ചതിനെ തുടർന്നാണ് സൗകര്യങ്ങൾ മെച്ചപ്പെടുത്തണമെന്ന ആവശ്യവുമായി പ്രക്ഷോഭം സംഘടിപ്പിച്ചത്. മരിച്ച വിദ്യാർഥി യുടെ കുടുംബത്തിന് ധനസഹായം നൽകുക, ദലിത് വിദ്യാർഥികളുടെ സൗകര്യങ്ങൾ വർധിപ്പിക്കുക തുടങ്ങിയ ആവശ്യവുമായി ദിവ്യയുടെ നേതൃത്വത്തിൽ ആയിരക്കണക്കിന് വിദ്യാർഥികൾ ജനറൽ ആശുപത്രിക്ക് മുന്നിൽ മൃതദേഹവുമായി ധർണ നടത്തുകയും ചെയ്തു. ഈ കേസിലാണ് ഇപ്പോള്‍ അറസ്റ്റ് നടന്നിരിക്കുന്നത്. ദിവ്യയുടെ അഭിഭാഷകന് സ്റ്റേഷനില്‍ ഹാജരായി ഇവരെ ജാമ്യത്തില്‍ ഇറക്കിയിട്ടുണ്ട്. ഇതിനെ തുടര്‍ന്ന്, “ഞാന്‍ ഇപ്പോള്‍ സേഫ് ആണ്” എന്ന് പറഞ്ഞ് divya ഭാരതി സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തു.
മുന്‍പ്, കേന്ദ്ര -സംസ്ഥാന സര്‍ക്കാരിനെതിരെയും ഹൈഡ്രോകാര്‍ബണ്‍ പദ്ധതിക്കെതിരെയും വിദ്യാര്‍ഥികള്‍ക്ക് നോട്ടീസ് വിതരണം ചെയ്യുന്നതിനിടയില്‍ വീരാണത്തിലെ വിദ്യാര്‍ഥിനിയായ വളര്‍മതിയെ. മാവോവാദി ബന്ധം ആരോപിച്ച് പോലീസ് അറസ്റ്റ് ചെയ്തിരുന്നു. പിന്നാലെ, സംസ്ഥാന സര്‍ക്കാറിനെ രൂക്ഷമായി വിമര്‍ശിച്ചും പ്രക്ഷോഭത്തിന് ആഹ്വാനം െചയ്തും ഫേസ്ബുക്കില്‍ പോസ്റ്റിട്ട ഗവേഷണ വിദ്യാര്‍ഥിയെ തമിഴ്നാട് പോലീസ് ഗുണ്ടാ നിയമപ്രകാരം അറസ്റ്റ് ചെയ്തു. ചിദംബരം അണ്ണാമൈല സര്‍വകലാശാല സോഷ്യോളജി ഗവേഷണ വിദ്യാര്‍ഥി കുബേരന് ആണ് അറസ്റ്റിലായത്. പൈപ്പ്ലൈന് പദ്ധതി ഉപേക്ഷിക്കുക, സുരക്ഷക്കായി നിയോഗിച്ച പോലീസ് സംഘത്തെ പിന്‍വലിക്കുക, സമരത്തിന് നേതൃത്വം നല്‍കിയതിന് റിമാന്‍ഡിലായ പ്രഫ. ജയരാമനെ മോചിപ്പിക്കുക, പരിസ്ഥിതി പ്രശ്നങ്ങളില്‍ അഭിപ്രായം പറയുന്നവരെ ഭീകരവാദികളായി ചിത്രീകരിക്കുന്ന സര്‍ക്കാര്‍ സമീപനം മാറ്റുക തുടങ്ങിയ ആവശ്യങ്ങളും ഫേസ്ബുക്കില്‍ കുബേരന് കുറിച്ചിരുന്നു.
