ജനവിധി തേടി ഉത്തര്‍പ്രദേശില്‍ ഇന്ന് വോട്ടെടുപ്പ്.

  • Post category:news
  • Reading time:1 min read
You are currently viewing ജനവിധി തേടി ഉത്തര്‍പ്രദേശില്‍ ഇന്ന് വോട്ടെടുപ്പ്.

ലഖ്‌നൗ: ഉത്തര്‍പ്രദേശ് നിയമസഭയിലേക്കുള്ള ഒന്നാം ഘട്ട വോട്ടെടുപ്പ് ഇന്ന് തുടങ്ങി. സമാജ് വാദി പാര്‍ട്ടിയും ബി.ജെ.പിയും തമ്മിലുള്ള വന്‍ പോരാട്ടമാണ് ഇവിടുത്തെ പ്രധാനമത്സരം. ഒപ്പം കോണ്‍ഗ്രസ്സും ബി.എസ്.പിയും ചേരുന്നതോടെ ദേശീയ തലത്തില്‍ തന്നെയുള്ള വന്‍ പോരാട്ടമാണ് ഉത്തര്‍പ്രദേശില്‍ നടക്കുന്നത്. 15 ജില്ലകളിലായി 73 മണ്ഡലങ്ങളിലായാണ് പ്രതിനിധികള്‍ ഇന്ന് ജനവിധി തേടുന്നത്. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് വന്‍ സുരക്ഷാ സന്നാഹമാണ് ഉത്തര്‍പ്രദേശില്‍ ഒരുക്കിയിട്ടുള്ളത്.

0Shares