ജനങ്ങളെ ഭീതിയിലാഴ്ത്തി ഇന്തോനേഷ്യയില്‍ വന്‍ ഭൂചലനം; 13 പേര്‍ മരിച്ചു

  • Post category:news
  • Reading time:1 min read
You are currently viewing ജനങ്ങളെ ഭീതിയിലാഴ്ത്തി ഇന്തോനേഷ്യയില്‍ വന്‍ ഭൂചലനം; 13 പേര്‍ മരിച്ചു

ജക്കാര്‍ത്ത: ജനങ്ങളെ ഭീതിയിലാഴ്ത്തി ഇന്തോനേഷ്യയില്‍ വന്‍ ഭൂചലനം. ഭൂകമ്പത്തില്‍ 13 പേര്‍ കൊല്ലപ്പെട്ടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ലോബോംക്ക് ദ്വീപിലാണ് ഇന്ന് പുലര്‍ച്ചെ റിക്ടര്‍ സ്‌കെയിലില്‍ 6.4 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പമുണ്ടായത്. കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ ഒട്ടേറെ പേര്‍ കുടുങ്ങിക്കിടക്കുകയാണ്. പരുക്കേറ്റ നാല്‍പതോളം പേരെ ആശുപത്രികളിലേക്കു മാറ്റി. മരിച്ചവരില്‍ മലേഷ്യയില്‍ നിന്നുള്ള വിദേശ ടൂറിസ്റ്റുകളുമുണ്ട്. സുനാമി മുന്നറിയിപ്പ് ഇതുവരെ വന്നിട്ടില്ല. വിനാേദ സഞ്ചാര കേന്ദ്ര പ്രദേശമാണ് ലോബാക്ക്. ഭൂകമ്പത്തിന്റെ പശ്ചാത്തലത്തില്‍ ജനങ്ങള്‍ക്ക് തുറസായ സഥലങ്ങളില്‍ തമ്പടിച്ചിരിക്കുകയാണ്. നേരത്തെ, ബോ-ബോ നഗരത്തിലും വന്‍ ഭൂചലനം ഉണ്ടായിരുന്നു.ഇന്തോനീഷ്യയിലെ ഏറ്റവും പ്രശസ്തമായ ടൂറിസ്റ്റ് കേന്ദ്രമാണ് ബാലി. ലോബാക്കിലെ മൗണ്ട് റിന്‍ജാനി ദേശീയോദ്യാനം അടച്ചു. മണ്ണിടിച്ചിലിനു സാധ്യതയുള്ളതിനാല്‍ റിന്‍ജാനി പര്‍വതത്തിലേക്കുള്ള ട്രക്കിങ്ങും താല്‍ക്കാലികമായി നിര്‍ത്തിവച്ചു. റിക്ടര്‍ സ്‌കെയിലില്‍ 6.0 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമായിരുന്നു ആദ്യം ഉണ്ടായത്. ഏഴു കിലോമീറ്റര്‍ ദൂരം വരെ ഭൂകമ്പത്തിന്റെ വ്യാപ്തിയെത്തിയിട്ടുള്ളതായി യു.എസ് ജിയോളജിക്കല്‍ സര്‍വേ വ്യക്തമാക്കി.

0Shares