ഛത്തീസ്ഗഡില്‍ സുരക്ഷാ സംഘം സ്ത്രീകള്‍ അടക്കം ഏഴ് നക്സലുകളെ വെടിവെച്ച് കൊന്നു

  • Post category:news
  • Reading time:1 min read
You are currently viewing ഛത്തീസ്ഗഡില്‍ സുരക്ഷാ സംഘം സ്ത്രീകള്‍ അടക്കം ഏഴ് നക്സലുകളെ വെടിവെച്ച് കൊന്നു

റായ്പൂര്‍: ഛത്തീസ്ഗഡില്‍ ഏഴ് നക്സലുകളെ സുരക്ഷാ ഉദ്യോഗസ്ഥര്‍ മൂന്ന് സ്ത്രീകള്‍ അടക്കം ഏഴ് നക്സലുകളെയാണ് വെടിവെച്ച് കൊലപ്പെടുത്തി. ദണ്ഡേവാഡ-ബിജാപൂര്‍ അതിര്‍ത്തിയില്‍ രാവിലെ ഏറ്റുമുട്ടല്‍ ഉണ്ടായത്. കാടിനടുത്തുള്ള തിമിനാര്‍-പുഷ്‌നര്‍ ഗ്രാമങ്ങളുടെ അതിര്‍ത്തിയില്‍ നക്‌സലുകളുടെ സാന്നിധ്യം ഉണ്ടെന്ന വിവരത്തെത്തുടര്‍ന്ന് തിരച്ചില്‍ നടത്തിയ സുരക്ഷാ ഉദ്യോഗസ്ഥരാണ് അത്യാധുനിക ആയുധങ്ങളുമായി കണ്ട നക്‌സലുകളെ പിടികൂടാന്‍ ശ്രമിച്ചത്. ഇതിനിടെ ഏറ്റുമുട്ടലുണ്ടാവുകയും നക്‌സലുകള്‍ കൊല്ലപ്പെടുകയുമായിരുന്നു.
ഡിസ്ട്രിക് റിസര്‍വ് ഗാര്‍ഡ്, സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സ് എന്നിവയുടെ സംയുക്ത സേനയാണ് നക്‌സലുകള്‍ക്കെതിരെ ആക്രമണം നടത്തിയതെന്ന് നക്‌സല്‍ വിരുദ്ധ സേനയുടെ ചുമതലയുള്ള ഡി.ഐ.ജി സുന്ദര്‍രാജ് അറിയിച്ചു. സംഭവസ്ഥലത്ത് നിന്ന് രണ്ട് 303 റൈഫിളുകളും 12 ബോര്‍ ഗണ്ണുകളും മറ്റ് ആയുധങ്ങളും പിടിച്ചെടുത്തിട്ടുണ്ട്.

0Shares