ഛത്തിസ്ഗഢില്‍ മാവോയിസ്റ്റ് ആക്രമണം ശക്തമാകുന്നു; ഒരു മാവോവാദിയെ സുരക്ഷാസേന വധിച്ചു

  • Post category:news
  • Reading time:1 min read
You are currently viewing ഛത്തിസ്ഗഢില്‍ മാവോയിസ്റ്റ് ആക്രമണം ശക്തമാകുന്നു; ഒരു  മാവോവാദിയെ സുരക്ഷാസേന വധിച്ചു

റായ്പൂര്‍: ആദ്യഘട്ട വോട്ടെടുപ്പിന് മണിക്കൂര്‍മാത്രം ശേഷിക്കേ ഛത്തീസ്ഗഢില്‍ മാവോയിസ്്റ്റ് ആക്രമണം രൂക്ഷമാവുന്നു. അനന്തഗഢ് ഗ്രാമത്തിലാണ് തുടര്‍ച്ചയായി മാവോയിസ്റ്റ് ആക്രമണം നടക്കുന്നത്. ബീജാപുരിലും വ്യാപകമായി മാവോയിസ്റ്റ് ആക്രമണം നടക്കുന്നുണ്ട്. ആക്രമണത്തില്‍ കൊല്ലപ്പെട്ട ഒരു മാവോയിസ്്റ്റന്റെ മൃതദേഹം കണ്ടെടുത്തിട്ടുണ്ട്. പട്രോളിംഗ് നടത്തുകയായിരുന്ന ബി.എസ്.എഫ് ജവാന്മാര്‍ക്ക് നേരെ മാവോയിസ്റ്റുകള്‍ വെടിയുതിര്‍ക്കുകയായിരുന്നു. തിരഞ്ഞെടുപ്പിന് മുന്നോടിയായി ഒരുലക്ഷത്തിലധികം സൈനികരെയാണ് നിയോഗിച്ചിരിക്കുന്നത്. ജനങ്ങള്‍ തിരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കണമെന്നാണ് മാവോയിസ്റ്റുകളുടെ ആഹ്വാനം. തലസ്ഥാനനഗരമായ റായ്പൂരില്‍ നിന്ന് 175 കി.മീ മാറി കണ്‍കേര്‍ ഗ്രാമത്തിലാണ് ആദ്യ ആക്രമണം ഉണ്ടായത്. ആക്രമണത്തില്‍ ഒരാള്‍ക്ക് പരിക്കേറ്റിട്ടുണ്ട്. മഹേന്ദര്‍ സിങ്ങിനാണ് കഴുത്തില്‍ പരിക്കേറ്റത്. ആറ് ഐ ഇ ഡികളാണ് മാവോവാദികള്‍ സ്ഥലത്ത് സ്ഥാപിച്ചിരുന്നത്. അന്തഗഡ് ഗ്രാമത്തില്‍ തുടര്‍ച്ചയായ ഏഴു സ്ഫോടനങ്ങളാണ് മാവോയിസ്റ്റുകള്‍ നടത്തിയത്.

0Shares