ചോരക്കുഞ്ഞിനെ വഴിയരികില്‍ ഉപേക്ഷിച്ച നിലയിൽ; പോലീസ് അന്വേഷണം ആരംഭിച്ചു; ഉപേക്ഷിച്ചത് മൂന്ന് ദിവസം പ്രായമായ പൂർണ്ണ ആരോഗ്യമുള്ള കുഞ്ഞിനെ

  • Post category:news
  • Reading time:1 min read
You are currently viewing ചോരക്കുഞ്ഞിനെ വഴിയരികില്‍ ഉപേക്ഷിച്ച നിലയിൽ; പോലീസ് അന്വേഷണം ആരംഭിച്ചു; ഉപേക്ഷിച്ചത് മൂന്ന് ദിവസം പ്രായമായ പൂർണ്ണ ആരോഗ്യമുള്ള കുഞ്ഞിനെ

കൊല്ലം: ശാസ്താംകോട്ടയില്‍ ചോരക്കുഞ്ഞിനെ വഴിയരികില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. ശാസ്താംകോട്ട ക്ഷേത്ര റോഡില്‍ പഴയ പൊലീസ് എയിഡ് പോസ്റ്റിനോട് ചേര്‍ന്ന് ടൗവലില്‍ പൊതിഞ്ഞ നിലയിലായിരുന്നു. ബുധനാഴ്ച്ച രാത്രി പതിനൊന്ന് മണിയോടെ കരച്ചില്‍ കേട്ട് എത്തിയ ഓട്ടോറിക്ഷാ ഡ്രൈവർമാരാണ് കുഞ്ഞിനെ ശാസ്താംകോട്ട താലൂക്ക് ആശുപത്രിയില്‍ എത്തിച്ചത്.

മൂന്ന് ദിവസം പ്രായമായ കുഞ്ഞാണെന്നും ശാരീരിക പ്രശ്നങ്ങളില്ലെന്നും ഡോക്ടർമാർ പരിശോധനക്ക് ശേഷം പറഞ്ഞു. കുഞ്ഞിനെ കൊല്ലം ജില്ലാ ആശുപത്രിയിലെ അമ്മത്തൊട്ടിലിലേക്ക് മാറ്റി. ശാസ്താംകോട്ട പൊലീസ് അന്വേഷണം ആരംഭിച്ചു.

0Shares