തിരുവനന്തപുരം: എസ്.എസ്.എല്‍.സി കണക്ക് പരീക്ഷയുടെ ചോദ്യപ്പേപ്പര്‍ ചോര്‍ന്ന സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് രമേശ് ചെന്നിത്തല ഇന്ന് സെക്രട്ടറിയേറ്റിന് മുമ്പില്‍ ഉപവാസമിരിക്കും. രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് 1 മണിവരെയാണ് ഉപവാസം. ചോദ്യപ്പേപ്പര്‍ ചോര്‍ന്നതിനെക്കുറിച്ച് ജുഡീഷ്യല്‍ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് നേരത്തെ മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയിരുന്നു.

ചോദ്യപ്പേപ്പര്‍ ചോര്‍ച്ചയില്‍ സുജിത്ത് എന്ന അധ്യാപകനെ നേരത്തെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. എന്നാല്‍ ഒരു അധ്യാപകന്‍ മാത്രമല്ല ഇതില്‍ കൂടുതല്‍ അധ്യാപകര്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നും അന്വേഷണം ആവശ്യമാണെന്നും ചൂണ്ടികാണിച്ചാണ് ചെന്നിത്തല ഉപവാസമിരിക്കുന്നത്.