ചോദ്യങ്ങളെ ഭയമോ? അമിത് ഷാ പങ്കെടുത്ത ചടങ്ങില്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് വിലക്ക്

  • Post category:news
  • Reading time:1 min read
You are currently viewing ചോദ്യങ്ങളെ ഭയമോ? അമിത് ഷാ പങ്കെടുത്ത ചടങ്ങില്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് വിലക്ക്

കേന്ദ്ര ആഭ്യന്തര മന്ത്രിയായ അമിത് ഷാ പങ്കെടുത്ത ചടങ്ങില്‍ മാധ്യമങ്ങള്‍ക്ക് വിലക്ക്. ന്യൂഡല്‍ഹിയിലെ റോ (റിസര്‍ച്ച് ആന്‍ഡ് അനാസിലിസ് വിങ്) ആസ്ഥാനത്ത് നടന്ന കെ.എന്‍ റാവു അനുസ്മരണ പരിപാടിയിലേക്കാണ് മാധ്യമങ്ങള്‍ക്ക് പ്രവേശനം നിഷേധിച്ചത്. മാധ്യമപ്രവര്‍ത്തകര്‍ക്ക് ആദ്യം ക്ഷണമുണ്ടായിരുന്നെന്നും പിന്നീട് പിന്‍വലിക്കുകയായിരുന്നെന്നും ദേശീയ മാധ്യമമായ ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു.

ഇന്നായിരുന്നു പരിപാടി. ദേശീയ സുരക്ഷ സ്‌പെഷ്യലൈസ് ചെയ്ത ജേര്‍ണലിസ്റ്റുകള്‍ക്കായിരുന്നു ക്ഷണമുണ്ടായിരുന്നത്. ഈ മാസം ആദ്യമാണ് ഇവര്‍ക്ക് ക്ഷണക്കത്ത് ലഭിച്ചത്. 2007 മുതല്‍ നടന്നു വരുന്നതാണ് റോയുടെ സ്ഥാപകനായ ആര്‍.എന്‍ റാവുവിന്‍റെ പേരിലുള്ള മെമ്മോറിയല്‍ ലക്ചര്‍ സീരീസ്. ലോധി റോഡിലെ അതീവ സുരക്ഷയുള്ള റോ ഓഫീസിലാണ് ലക്ചര്‍ നടക്കാറുള്ളത്. ശശി തരൂര്‍, കുമാരമംഗലം ബിര്‍ള, എന്‍.എന്‍ വോഹ്‌റ, പിയൂഷ് പാണ്ഡെ, രഘുറാം രാജന്‍, നരേഷ് ചന്ദ്ര, പ്രതാപ് ഭാനു മേത്ത തുടങ്ങിയ പ്രമുഖര്‍ ലക്ചര്‍ സീരീസില്‍ സംസാരിച്ചിട്ടുണ്ട്.

ആദ്യമായാണ് ഒരു മന്ത്രി ലക്ചറിനായി ക്ഷണിക്കപ്പെടുന്നത്. ജമ്മു കാശ്മീരിന്‍റെ പ്രത്യേക പദവി എടുത്തു കളഞ്ഞ് സംസ്ഥാനത്തെ വിഭജിച്ചതിന് ശേഷം ആദ്യമായി അമിത് ഷാ പങ്കെടുക്കുന്ന പൊതുപരിപാടിയായിരുന്നു ഇത്.

0Shares