ചൊവ്വാഴ്ച്ച സ്വകാര്യ ബസ്സ് പണിമുടക്ക്.

  • Post category:news
  • Reading time:1 min read
You are currently viewing ചൊവ്വാഴ്ച്ച സ്വകാര്യ ബസ്സ് പണിമുടക്ക്.

തിരുവനന്തപുരം: വിവിധ ആവശ്യങ്ങള്‍ പരിഹരിക്കാത്തത്തില്‍ പ്രതിഷേധിച്ച് ചൊവ്വാഴ്ച്ച സംസ്ഥാനത്ത് സ്വകാര്യ ബസ്സുകള്‍ പണിമുടക്കുമെന്ന് കേരള ബസ്സ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ കോ- ഓര്‍ഡിനേഷന്‍ കമ്മിറ്റി ചെയര്‍മാന്‍ വി.ജെ സെബാസ്റ്റിയന്‍ പറഞ്ഞു. നേരത്തെ നടത്താന്‍ നിശ്ചയിച്ച പണിമുടക്ക് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തെ തുടര്‍ന്ന് മാറ്റി വയ്ക്കുകയായിരുന്നു എന്ന് അദ്ദേഹം പറഞ്ഞു. തങ്ങളുടെ ആവശ്യങ്ങള്‍ സര്‍ക്കാര്‍ പരിഹരിച്ചില്ലെങ്കില്‍ ഫെബ്രുവരി 2 മുതല്‍ അനിശ്ചിത കാല പണിമുടക്ക് തുടങ്ങുമെന്നും അദ്ദേഹം അറിയിച്ചു.

0Shares