ചൈന ഒടുവില്‍ സമ്മതിച്ചു; കൊറോണ വൈറസ് മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്ക് പടരും; അന്താരാഷ്ട്ര ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിക്കാൻ ലോക ആരോഗ്യ സംഘടന

  • Post category:news
  • Reading time:1 min read
You are currently viewing ചൈന ഒടുവില്‍ സമ്മതിച്ചു; കൊറോണ വൈറസ് മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്ക് പടരും; അന്താരാഷ്ട്ര  ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിക്കാൻ ലോക ആരോഗ്യ സംഘടന

കൊറോണ മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്ക് പകരുമെന്ന് സ്ഥിരീകരണം. ചൈനയില്‍ രോഗികളെ പരിചയിച്ചവര്‍ക്കും രോഗബാധ സ്ഥിരീകരിച്ചപ്പോഴാണ് മനുഷ്യരില്‍ നിന്നും മനുഷ്യരിലേക്ക് രോഗം പടരുമെന്ന് സമ്മതിക്കാന്‍ ചൈന തയ്യാറായത്. നാല് രാജ്യങ്ങളില്‍ കൂടി രോഗം സ്ഥിരീകരിച്ചു. ഇതോടെ രോഗത്തിന്‍റെ തീവ്രതയനുസരിച്ച് അന്താരാഷ്ട്ര ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിക്കാൻ ലോക ആരോഗ്യ സംഘടന ഒരുങ്ങുകയാണ്.

ഇതിനിടെ ചൈനയിൽ കൊറോണ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം ആറായി. ഇതുവരെ രോഗം ബാധിച്ചവരുടെ എണ്ണം 300 ആയി ഉയര്‍ന്നതായും ചൈന ഔദ്യോഗീകമായി പ്രഖ്യാപിച്ചു. പലസ്ഥലങ്ങളിലും രോഗികളെ പരിചരിച്ചവർക്കും രോഗം പടർന്നതായാണ് റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്നത്.

0Shares