
കൊറോണ വൈറസ് പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തില്‍ ചൈനീസ് പൗരന്‍മാര്‍ക്ക് ഇ-വിസ നല്‍കുന്നത് കേന്ദ്രസര്‍ക്കാര്‍ നിര്‍ത്തിവച്ചു. ചൈനീസ് വിനോദ സഞ്ചാരികള്‍ക്ക് അടക്കം ഇന്ത്യ സന്ദര്‍ശിക്കുന്നതിനുള്ള ഇ-വിസ നല്‍കുന്നതാണ് കേന്ദ്രസര്‍ക്കാര്‍ താല്‍കാലികമായി നിര്‍ത്തിവച്ചിട്ടുള്ളത്.

ചൈനക്കാര്‍ക്ക് നിലവില്‍ നല്‍കിയിട്ടുള്ള വിസകള്‍ റദ്ദായതായും അറിയിച്ചിട്ടുണ്ട്. ചൈനയില്‍ സ്ഥിരതാമസമാക്കിയ വിദേശപൗരന്‍മാര്‍ക്കും ഇ-വിസ നല്‍കുന്നതിനു വിലക്കുണ്ട്.
ഇന്ത്യ സന്ദര്‍ശിക്കാന്‍ നിര്‍ബന്ധിത സാഹചര്യം ഉള്ളവര്‍, ബീജിംഗിലെ ഇന്ത്യന്‍ എംബസിയെയോ, ഇന്ത്യന്‍ കോണ്‍സുലേറ്റുകളെയോ, ഇന്ത്യന്‍ വിസ ആപ്ലിക്കേഷന്‍ സെന്റാറുകളെയോ സമീപിക്കണമെന്നും ഇന്ത്യന്‍ എംബസി നിര്‍ദേശിച്ചിട്ടുണ്ട്.
