
ബീജിംഗ്: പ്രസിഡന്റ് ഷി ചിന്‍പിംഗിനെ കളിയാക്കാൻ ഉപയോഗിച്ച് എന്ന കാരണത്താൽ കാർട്ടൂൺ കഥാപാത്രത്തിന് ചൈനയിൽ വിലക്ക്. കാര്‍ട്ടൂണ്‍ കഥാപാത്രം വിന്നി ദ പോയ്ക്ക് ആണ് ചൈനയിൽ വിലക്ക് ഏർപ്പെടുത്തിയിട്ടുള്ളത്. എന്നാൽ രാജ്യം ഇത് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. ഇംഗ്ലീഷ് ചിത്രകാരന്‍ എഎ മില്‍നെയുടെ ഭാവനയില്‍ ഉടലെടുത്ത ഈ കാര്‍ട്ടൂണ്‍ കഥാപാത്രത്തെ ഉപയോഗിച്ച് ചിലര്‍ ചിന്‍പിംഗിനെ കളിയാക്കിയിരുന്നു. ഇതാണ് നിരോധിക്കാൻ കാരണം എന്നാണ് അറിയാൻ കഴിയുന്നത്.
