ചൈനയിൽ 30 ലക്ഷത്തോളം മുസ്ലീങ്ങളെ കോണ്‍സന്‍ട്രേഷന്‍ ക്യാംപുകളില്‍ അടച്ചിരിക്കുന്നു; ഗുരുതര ആരോപണവുമായി അമേരിക്ക

  • Post category:news
  • Reading time:2 mins read
You are currently viewing ചൈനയിൽ 30 ലക്ഷത്തോളം മുസ്ലീങ്ങളെ കോണ്‍സന്‍ട്രേഷന്‍ ക്യാംപുകളില്‍ അടച്ചിരിക്കുന്നു; ഗുരുതര ആരോപണവുമായി അമേരിക്ക

കമ്മ്യൂണിസ്റ്റ് ചൈനയിൽ 30 ലക്ഷത്തോളം മുസ്ലീങ്ങളെ കോണ്‍സന്‍ട്രേഷന്‍ ക്യാംപുകളില്‍ അടച്ചിരിക്കുകയാണെന്ന ഗുരുതര ആരോപണവുമായി അമേരിക്ക. നേരത്തെ ചൈനയിൽ ഭരണകൂടം തടവിലാക്കിയ ഉയിഗുർ വിഭാഗത്തിലുള്ള കവിയും സംഗീതജ്ഞനുമായ അബ്ദുറഹിമാൻ ഹെയ്ത് ജയിലിലെ പീഡനം മൂലം മരിച്ചതായി തുർക്കി ആരോപിച്ചത് വിവാദമായിരുന്നു.

ഇതോടെ ചൈന ന്യൂനപക്ഷങ്ങൾക്കെതിരെ വൻ പീഡനങ്ങൾ അഴിച്ചുവിടുകയാണെന്ന് വാർത്ത പുറത്തുവന്നിരുന്നു. എന്നാൽ ആരോപണങ്ങൾ ചൈന നിഷേധിച്ചു. ഉയിഗുർ വിഭാഗത്തിലെ കവി ഹെയ്ത് ഇപ്പോഴും ആരോഗ്യത്തോടെയുണ്ടെന്ന് വാർത്താ ഏജൻസികളെ അറിയിച്ചു. താൻ ആരോഗ്യത്തോടെയിരിക്കുന്നതായി ഹെയ്ത് വെളിപ്പെടുത്തുന്ന വീഡിയോയും ചൈന പുറത്തുവിട്ടിരുന്നു.

വാർത്തയെതുടർന്ന് എട്ട് വർഷത്തോളമായി തടവിൽ പാർപ്പിച്ചിരിക്കുന്ന ഹെയ്തിന്‍റെ കവിതകൾക്ക് ലോകമെമ്പാടും വായനക്കാരുണ്ടായി. ഇതെത്തുടർന്ന് ചൈനക്കെതിരെ മനുഷ്യാവകാശപ്രവർത്തകർ രംഗത്തുവന്നിരുന്നു. തുർക്കി ഭരണകൂടം ചൈനക്കെതിരെ ശക്തമായ നിലപാടെടുത്തിരിക്കുകയാണു. ക്രൂരമായ പീഡനങ്ങളാണു ചൈനയിലെ സൈന്യം മുസ്ലിങ്ങൾക്കെതിരെ നടത്തുന്നത്. ഉയിഗുർ മുസ്ലിങ്ങളെ അഭയാർഥികളായി സ്വീകരിക്കാൻ ഒരുക്കമാണെന്നും തുർക്കി അറിയിച്ചിട്ടുണ്ട്.

അതേസമയം ദിവസവും ലക്ഷകണക്കിന് മുസ്ലീങ്ങൾ ചൈനയിൽ ഭരണകൂടത്തിന്‍റെ ക്രൂരതകൾക്കിരയാകുകയാണെന്നും ഉയിഗുര്‍ അടക്കമുള്ള മുസ്ളീം വിഭാഗങ്ങൾ ചൈനയിൽ അതിക്രൂരമായ പീഡനങ്ങൾക്കു വിധേയമാകുന്നതായുമുള്ള ഹ്യൂമന്‍ റൈറ്റ്സ് വാച്ചിന്റെയും മറ്റു സ്വതന്ത്ര സന്നദ്ധ സംഘടനകളുടെയും റിപ്പോർട്ടിനു തൊട്ടുപിന്നാലെയാണ് ചൈനയ്ക്കെതിരെ പെൻറഗൺ ഗുരുതര ആരോപണം ഉയർത്തിയത്.

ഓരോ വ്യക്തിയും പാര്‍ട്ടിയുടേയും സൈന്യത്തിന്‍റെ പൂര്‍ണ്ണ നിരീക്ഷണത്തിലാണന്നും വിദ്യാഭ്യാസ മേഖലയില്‍ ഉള്‍പ്പടെ മുസ്ലിം വിഭാഗങ്ങള്‍ക്കു ശക്തമായ നിയന്ത്രണങ്ങളാണ് ചൈന ഏര്‍പ്പെടുത്തിയിരിക്കുന്നതെന്നും സുരക്ഷാസൈനികരെ ഉപയോഗിച്ചാണ് ചൈനയിലെ കമ്മ്യൂണിസ്റ്റ് പാർട്ടി മുസ്ലീങ്ങളെ കോൺസെൻട്രേഷൻ ക്യാമ്പുകളിൽ എത്തിക്കുന്നതെന്നുമാണ് യു.എസിന്‍റെ ആരോപണം.

എന്നാൽ രാജ്യത്ത് കോണ്‍സന്‍ട്രേഷന്‍ ക്യാംപുകൾ നിലവിൽ ഇല്ലെന്നും തൊഴിലധിഷ്‌ഠിത കേന്ദ്രങ്ങളാണ് നിലവിൽ ഉള്ളതെന്നുമാണ് ചൈനയുടെ വിശദീകരണം. ചില മേഖലകളിലെ തീവ്ര മതമൗലികവാദങ്ങളെയും കലാപങ്ങളെയും നേരിടാനാണ് രാജ്യത്ത് ഇത്തരത്തിലുള്ള കേന്ദ്രങ്ങൾ തുടങ്ങിയതെന്നായിരുന്നു ചൈനയുടെ വിശദീകരണം. രാജ്യത്ത് നിലവിൽ ഉള്ളത് കോണ്‍സന്‍ട്രേഷന്‍ ക്യാംപുകൾ അല്ലെന്നും ബോർഡിങ് സ്‌കൂളുകൾ ആണെന്ന് ഷിന്‍ജിയാങ് ഗവര്‍ണറുടെ ന്യായികരണവും വിമർശനത്തിനു വഴിവച്ചിരുന്നു. ഇത്തരം നിയന്ത്രണങ്ങൾക്കു പിന്നാലെ ഈ വര്‍ഷമാദ്യം ഇസ്ളാം മതത്തെ തദ്ദേശവത്കരിക്കുന്ന നിയമവും ചൈന പാസാക്കിയിരുന്നു.

ചൈനയിലെ കോണ്‍സന്‍ട്രേഷന്‍ ക്യാംപുകളിൽ നരകയാതന അനുഭവിക്കുന്ന മുസ്ലീങ്ങൾ തങ്ങളുടെ യാതനകൾ വാർത്താ ഏജന്‍സിയായ റോയിട്ടേഴ്‌സിനോടു പങ്കുവച്ചതിനെ തുടർന്ന് രാജ്യാന്തര തലത്തിൽ ചൈനയ്ക്കെതിരെ പ്രതിഷേധമിരമ്പിയിരുന്നു. മുസ്ളീം സമൂഹത്തോട് ചൈന കാണിക്കുന്ന ഭീകരതയ്ക്കെതിരെ അമേരിക്ക ഉൾപ്പടെയുള്ള ലോകരാജ്യങ്ങൾ രംഗത്ത് വരുന്നത് മുസ്ളീം സമൂഹത്തിന് വലിയ പ്രതീക്ഷയാണ് നൽകുന്നത്.

0Shares