ചൈനയില്‍ 1700വര്‍ഷം പഴക്കമുള്ള മമ്മി കണ്ടെത്തി.

  • Post category:news
  • Reading time:1 min read
You are currently viewing ചൈനയില്‍ 1700വര്‍ഷം പഴക്കമുള്ള മമ്മി കണ്ടെത്തി.

ചൈന: ചൈനയുടെ വടക്ക് പടിഞ്ഞാറന്‍ പ്രവിശ്യയിലെ ക്വിന്‍ഗായില്‍ 1700 വര്‍ഷത്തിലധികം പഴക്കമുള്ള മമ്മി കണ്ടെത്തി. യവ്വന പ്രായത്തില്‍ മരിച്ചതെന്ന് കരുതുന്ന പുരുഷ മമ്മിയാണ് കണ്ടെത്തിയത്. ശാന്തമായ മുഖഭാവത്തോടെ വയറിനുമേല്‍ കൈകള്‍ പിണച്ചുവെച്ച രൂപത്തിലായിരുന്നു മമ്മി എന്നാണ് റിപ്പോര്‍ട്ട്. മാന്‍ഗായ് നഗരത്തിലെ അതിപുരാതനമായ സില്‍ക്ക് റോഡില്‍ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നടന്നുവരുന്ന മേഖലയിലാണ് മമ്മി കണ്ടെത്തിയത്.


ഉണങ്ങിയ കാട്ടുചൂരല്‍, ശരീരം പൊതിയാനുപയോഗിച്ച പായ, കുതിരയുടെ കുളമ്പ്, പെണ്ണാടിന്റെ അസ്ഥികള്‍ എന്നിവക്കൊപ്പമായിരുന്നു മമ്മി കിടന്നത്. ഇവ അന്നത്തെ കാലത്ത് വരേണ്യ വിഭാഗക്കാര്‍ മരിച്ചാല്‍ മൃതദേഹത്തിനൊപ്പം അടക്കം ചെയ്യുന്നവയാണെന്ന് കരുതുന്നു.

0Shares