ചൈനയില്‍ വെടിമരുന്ന് പ്രയോഗത്തിനിടെ അപകടം; 39 പേര്‍ മരിച്ചു.

  • Post category:news
  • Reading time:1 min read
You are currently viewing ചൈനയില്‍ വെടിമരുന്ന് പ്രയോഗത്തിനിടെ അപകടം; 39 പേര്‍ മരിച്ചു.

ബെയ്ജിംഗ്: ചൈനീസ് പുതുവര്‍ഷ ആഘോഷങ്ങള്‍ക്കിടെ നടത്തിയ വെടിമരുന്ന് പ്രയോഗത്തിലുണ്ടായ അപകടത്തില്‍ 39 പേര്‍ മരിച്ചു. പതിനായിരത്തിലധികം ആളുകളെ അപകടസ്ഥലങ്ങളില്‍ നിന്ന് മാറ്റി പാര്‍പ്പിച്ചു. വിവിധ സ്ഥലങ്ങളിലായി നടത്തിയ വെടിമരുന്ന് പ്രയോഗത്തിനിടെയുണ്ടായ അപകടങ്ങളിലാണ് ഇത്രയധികം പേര്‍ മരിച്ചത്. ഒരാഴ്ച നീണ്ട പുതുവര്‍ഷാഘോഷത്തില്‍ 13,796 തവണയാണ് വെടിമരുന്ന് പ്രയോഗം നടത്തിയത്. 6.49 മില്യണ്‍ ഡോളറാണ് വെടിമരുന്ന് പ്രയോഗത്തിനായി ചെലവഴിച്ചത്.

0Shares