ചൈനയില്‍ മണ്ണിടിച്ചില്‍; നൂറില്‍ അധികം പേരെ കാണാതായി

  • Post category:news
  • Reading time:1 min read
You are currently viewing ചൈനയില്‍ മണ്ണിടിച്ചില്‍; നൂറില്‍ അധികം പേരെ കാണാതായി

ബീജിംഗ്: ചൈനയിലെ സിച്വാന്‍ പ്രവിശ്യയില്‍ കനത്ത മഴയെ തുടര്‍ന്നുണ്ടായ മണ്ണിടിച്ചിലില്‍ നൂറില്‍ അധികം പേരെ കാണാതായി. പ്രാദേശിക സമയം ശനിയാഴ്ച പുലര്‍ച്ചെയാണ് മണ്ണിടിച്ചിലുണ്ടായത്. സിന്‍മോ ഗ്രാമത്തില്‍ നാല്‍പതോളം വീടുകള്‍ മണ്ണിനടിയിലായി. പോലീസും അഗ്‌നിശമനസേനയും സൈന്യവും രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. വലിയ മലയുടെ ഒരുഭാഗം ഇടിഞ്ഞുണ്ടായ അപകടത്തില്‍ പ്രദേശത്തെ പുഴയുടെ ഒഴുക്ക് രണ്ടു കിലോമീറ്ററോളം നീളത്തില്‍ തടസ്സപ്പെട്ടു. മണ്ണിടിച്ചിലിനൊപ്പം വലിയ പാറകളും ഉരുണ്ടു വീണത് രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമാക്കുന്നുണ്ട്.

മണ്ണിടിച്ചിലില്‍ നദിയുടെ രണ്ട് കിലോമീറ്റര്‍ ദൂരം മൂടപ്പെട്ടു. വെള്ളിയാഴ്ച രാത്രി മുതല്‍കനത്ത മഴയാണ് ചൈനയില്‍ ഉണ്ടായത്. മുന്‍കരുതലെന്നവണ്ണം സമീപ ഗ്രാമങ്ങളിലെ ആള്‍ക്കാരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിയിട്ടുണ്ട്. ടിബറ്റിനോട് ചേര്‍ന്നുള്ള ക്വിയാംഗ് പര്‍വതത്തിന്റെ ഒരു ഭാഗവും മഴയില്‍ തകര്‍ന്നിട്ടുണ്ട്. അപകടത്തില്‍പ്പെട്ടവരെ രക്ഷിക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. മണ്ണുമാന്തി യന്ത്രങ്ങള്‍ ഉള്‍പ്പടെയുള്ള സംവിധാനങ്ങള്‍ രക്ഷാപ്രവര്‍ത്തനത്തിന് ഉപയോഗിക്കുന്നുണ്ട്. മഴക്കാലത്ത് ചൈനയിലെ പര്‍വത പ്രദേശങ്ങളില്‍ മണ്ണിടിച്ചില്‍ പതിവുസംഭവമാണ്.

 

0Shares