ചൈന: ചൈനയുടെ പടിഞ്ഞാറന്‍ മേഘലയായ ഷിന്‍ജിയാങില്‍ ഇന്ന് പുലര്‍ച്ചെയുണ്ടായ ഭൂചലനത്തില്‍ 8 പേര് മരിച്ചു. റിക്ടര്‍ സ്കെയില്‍ 5.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തില്‍ പത്തിലേറെപ്പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. പ്രഭവ കേന്ദ്രത്തില്‍ നിന്നും 8 കിലോമീറ്റര്‍ പരിധിയില്‍ പ്രകമ്പനം അനുഭവപ്പെട്ടെതായി കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചിരിക്കുകയാണ്.

തകര്‍ന്ന കെട്ടിടത്തിനടിയില്‍ നിന്നും ആളുകളെ രക്ഷിക്കുന്നതിനായി അഗ്നിശമന സേനയുടെയും പോലീസിന്റെയും നേതൃത്വത്തില്‍ രക്ഷാ പ്രവര്‍ത്തനം പുരോഗമിക്കുകയാണ്. ജനസാന്ദ്രത ഏറെയുള്ളതും പര്‍വ്വത പ്രദേശവുമായ ഇവിടെ മുന്‍പ് നിരവധി തവണ ഭൂചലനം ഉണ്ടായിട്ടുണ്ട്.