ചേര്‍ത്തലയില്‍ നിന്നും മുങ്ങിയ അദ്ധ്യാപികയും പത്താംക്ലാസുകാരനും തമിഴ്നാട്ടില്‍

  • Post category:news
  • Reading time:1 min read
You are currently viewing ചേര്‍ത്തലയില്‍ നിന്നും മുങ്ങിയ അദ്ധ്യാപികയും പത്താംക്ലാസുകാരനും തമിഴ്നാട്ടില്‍

ആലപ്പുഴ: ചേര്‍ത്തലയില്‍ നിന്ന് കാണാതായ അധ്യാപികയേയും പത്താം ക്ലാസ് വിദ്യാര്‍ഥിയേയും ചെന്നൈയില്‍ നിന്ന് കണ്ടെത്തി. ഇരുവരേയും വെള്ളിയാഴ്ച രാത്രിയോടെ ചേര്‍ത്തലയില്‍ എത്തിക്കും. ഫോണ്‍വിളികളുടെ അടിസ്ഥാനത്തിലാണ് പോലീസ് ഇവരെ കണ്ടെത്തിയത്. ഞായറാഴ്ചയാണ് തണ്ണീര്‍മുക്കത്തെ ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ 40 കാരിയായ അധ്യാപികയെയും 10-ാം ക്ലാസ് വിദ്യാര്‍ഥിയെയും കാണാതായത്. വിദ്യാര്‍ഥിയെ കാണാനില്ല എന്ന് കാട്ടി വീട്ടുകാരാണ് മുഹമ്മ പോലീസില്‍ ആദ്യം പരാതി നല്‍കിയത്. പിന്നീടാണ് ഇതേ സ്‌കൂളിലെ ചേര്‍ത്തല സ്വദേശിനിയായ അധ്യാപികയേയും കാണാനില്ലെന്നുള്ള പരാതി ചേര്‍ത്തല പോലീസിന് ലഭിച്ചത്. ഇതോടെ അധ്യാപികയും വിദ്യാര്‍ഥിയും ഒരുമിച്ച് കടന്നതാണെന്ന സൂചനകള്‍ പോലീസിന് ലഭിച്ചു. മൊബൈല്‍ ഫോണ്‍ വിളികള്‍ പരിശോധിച്ചതില്‍ ഞായറാഴ്ച തണ്ണീര്‍മുക്കത്തുനിന്നാണ് ഇരുവരും യാത്രായായതെന്ന വിവരം പോലീസിന് ലഭിച്ചു. ഇതിനുശേഷം ഇരുവരുടെയും മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫ് ആയിരുന്നു. തിങ്കളാഴ്ച വൈകീട്ട് ഫോണ്‍ ഓണായപ്പോള്‍ ഇവര്‍ വര്‍ക്കല പരിധിയിലാണെന്ന് കണ്ടെത്തി. അവിടെ നിന്നാണ് ഇവര്‍ ചെന്നൈയിലെത്തിയത്.

0Shares