
ഉണ്ണി മുകുന്ദൻ സ്ത്രീ വേഷത്തിലെത്തുന്ന ചാണക്യ തന്ത്രത്തിന്റെ സെറ്റില്‍ തനിക്കുണ്ടായ വിത്യസ്തമായ അനുഭവങ്ങള്‍ പങ്കുവെക്കുകയാണ് നടന്‍ ഉണ്ണി മുകുന്ദന്‍. പെണ്‍വേഷത്തിനായി ഉണ്ണിയ്ക്ക് മേക്കപ്പ് ഇടുന്നതിന്റെ വീഡിയോ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നു. മുഖം ക്ലീന്‍ ഷെയ്‌വ് ചെയ്ത ശേഷം പുരികം ത്രെഡ് ചെയ്യുകയും കണ്‍പീലീകള്‍ ക്രമപ്പെടുത്തുകയും ചെയ്തു. ശരീരം മുഴുവന്‍ വാക്‌സ് ചെയ്യുകയും കണ്ണില്‍ ലെന്‍സ് വെയ്ക്കുകയും ചെയ്തിട്ടുണ്ട്. മെയ്ക്കപ്പിന് ശേഷം സാരി ഉടുത്തു വരുന്ന ഉണ്ണിയെ കണ്ടാല്‍ പെണ്ണ് അല്ല എന്ന് ആരും പറയില്ല.
തനിക്കുണ്ടായ അനുഭവങ്ങള്‍ ഉണ്ണിയുടെ വാക്കുകളിലൂടെ തന്നെ നമുക്ക് കേള്‍ക്കാം.

‘പെണ്ണായി മാറാന്‍ കുറച്ച് ബുദ്ധിമുട്ടേണ്ടി വന്നു. പുലര്‍ച്ചെ നാല് മണിക്കാണ് പെണ്ണാവാനുള്ള മേക്ക്‌അപ്പ് ചെയ്യുന്നത്. പുരികം ത്രെഡ് ചെയ്യുമ്പോഴൊക്കെ സത്യത്തില്‍ ഞാന്‍ വേദനകൊണ്ട് കരഞ്ഞു. പുരികം ത്രെഡ് ചെയ്യുമ്പോള്‍ ആ വേദന എനിക്ക് നിയന്ത്രിക്കാന്‍ കഴിഞ്ഞില്ല. കരഞ്ഞു. പ്രസവ വേദന അത്രയും വലിയ വേദനയാണെന്ന് വായിച്ചും കേട്ടും അറിഞ്ഞിട്ടുണ്ട്. പക്ഷേ എനിക്ക് പുരികം ത്രെഡ് ചെയ്തത് തന്നെ വലിയ സംഭവമായി. ഇതില്‍ ഒരു കാര്യം സ്ത്രീകളുടെ മനോധൈര്യം വളരെ വലുതാണ് എന്നാണ് മനസ്സിലാക്കേണ്ടത്. എനിക്ക് ഇപ്പോഴും ആ എപ്പിസോഡ് എങ്ങനെ തീര്‍ന്നുവെന്ന് അറിയില്ല.
അതിന്റെ സന്തോഷത്തിലാണ് ഞാന്‍. കാരണം ഫോട്ടോ കാണുമ്പോള്‍ തന്നെ എനിക്ക് ഓര്‍മ വരുന്നത് നൂല്‍ വച്ച് അങ്ങോട്ടും ഇങ്ങോട്ടുമൊക്കെ പിടിച്ച് വലിക്കുന്നതാണ്. മറ്റൊരു കാര്യം അതില്‍ ഇത്തിരി ബുദ്ധിമുട്ടായത് നഖമൊക്ക് വച്ച് നെയില്‍ പോളിഷ് ഇട്ടപ്പോഴായിരുന്നു. അപ്പോഴൊക്കെ ഞാന്‍ ആലോചിച്ചത് എങ്ങനെയാണ് ഈ സ്ത്രീകള്‍ ഇതൊക്കെ ചെയ്യുന്നത് എന്നാണ്. ടീം ആശ്വസിപ്പിച്ചാണ് ഒരുവിധത്തില്‍ എല്ലാം തീര്‍ത്തത്. സത്യത്തില്‍ ഇതിന്റെ വിജയം ടീമിന്റെ സപ്പോര്‍ട്ട് തന്നെയാണ്പെണ്‍വേഷത്തിന് നല്ല പ്രതികരണമാണ് ലഭിക്കുന്നത്. പെണ്ണായി മാറുമ്പോള്‍ വലിയ വെല്ലുവിളി ഒന്നും ഉണ്ടായിട്ടില്ല. കാരണം അമ്മ, ചേച്ചി ഇവരെയൊക്കെ കണ്ടാണ് വളര്‍ന്നിട്ടുള്ളത്.
പക്ഷേ കുറച്ച് മോഡേണും സെക്സിയായിട്ടൊക്കെയാണ് അതില്‍ ഉള്ളത്. ഫോട്ടോ കാണുമ്പോള്‍ ആളുകളുടെ പ്രതികരണം എങ്ങനെയായിരിക്കുമെന്നൊക്കെ ടെന്‍ഷനടിച്ചിരുന്നു. ഞങ്ങളുടെ ആര്‍ട്ട് മേക്കര്‍ എന്റെ മുന്നില്‍കൂടി പോയപ്പോള്‍ വേറെ ആരോ ആണെന്നാണ് കരുതിയത്. ലിഫ്റ്റില്‍ കയറാന്‍ സമയത്തും ‘സോറി മാം ‘ എന്ന് അദ്ദേഹം പറഞ്ഞു. അതുപോലെ കുറച്ച് ചെറുക്കന്മാര്‍ കുറേ ഫോട്ടോയൊക്കെ എടുത്തിരുന്നു. അവര്‍ക്ക് അറിയാം ഉണ്ണിയാണ് പെണ്‍വേഷത്തിലെന്ന്. അതില്‍ കുറച്ച് സെക്സിയായിട്ടാണ് സാരിയുടുത്തത്. അതുകൊണ്ട് തന്നെ അപ്പോള്‍ അവരുടെ കണ്ണ് ഇടയ്ക്കിടെ താഴോട്ട് പോകുന്നുണ്ടായിരുന്നു. അപ്പോള്‍ അവര്‍ പറയുന്നുണ്ടായിരുന്നു ‘ചേട്ടാ ഒന്നും വിചാരിക്കരുത് അറിയാതെ നോക്കി പോകുന്നതാണ്’. അങ്ങനെ രസകരമായ സംഭവങ്ങള്‍ ഉണ്ടായിരുന്നു സ്ത്രീകളെ മറ്റൊരാള്‍ നോക്കുന്നതിന്റെ ബുദ്ധിമുട്ടും അതൊക്കെ മനസ്സിലാകുന്നുണ്ടായിരുന്നുവെന്നും താരം പറഞ്ഞു.
